34.1 C
Qatar
Tuesday, May 14, 2024

ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഖത്തർ ദേശീയ ടീം ഇന്ത്യയിൽ!

- Advertisement -

ദോഹ: 2026 ഫിഫ ലോകകപ്പിന്റെയും 2027 ഏഷ്യൻ കപ്പിന്റെയും യോഗ്യതാ മത്സരത്തിനായി ഖത്തർ ദേശീയ ടീം ഇന്ത്യയിലെത്തി.

നാളെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് കാർലോസ് ക്വിറോസിന്റെ ഖത്തറും ഇഗോർ സ്റ്റിമാകിന്റെ ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടുന്നത്. ഖത്തർ സമയം വൈകുന്നേരം 4.30ന് (ഇന്ത്യൻ സമയം ഏഴ് മണി) ആണ് മത്സരം.

- Advertisement -

യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ഖത്തർ ഹോം ഗ്രൗണ്ടിൽ അഫ്ഗാനിസ്ഥാനെ നെ 8- 1ന് തകർത്തിരുന്നു. എവേ മാച്ചിൽ ഇന്ത്യ കുവൈത്തിനെ 1-0ത്തിനും തോൽപിച്ച ആത്മവിശ്വാസത്തിലാണുള്ളത്. ഫിഫ റാങ്കിങ്ങിൽ നിലവിലെ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തർ 61-ാം സ്‌ഥാനത്തും ഇന്ത്യ 102-ാം സ്ഥാനക്കാരുമാണ്. ഈ മത്സരത്തിനു ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും.

Content Highlights: Qatar national team in India

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR