34.3 C
Qatar
Wednesday, May 15, 2024

പലസ്തീനു സഹായ ഹസ്തവുമായി ഇന്ത്യയും! ജീവൻരക്ഷാ മരുന്നുകളും സഹായങ്ങളുമായി വിമാനം ഗാസയിലേക്ക്

- Advertisement -

ന്യൂഡൽഹി: ഇസ്രയേൽ ഹമാസ് യുദ്ധം
രൂക്ഷമാകുന്നതിനിടെ പലസ്തീൻ ജനതയ്ക്ക് മാനുഷികസഹായവുമായി ഇന്ത്യ. ജീവൻരക്ഷാ മരുന്നുകളും കിടക്കകളും മറ്റ് സഹായങ്ങളുമായി വ്യോമസേന വിമാനം ഗാസയിലേക്ക് പറന്നു. പലസ്‌തീൻ അയൽരാജ്യമായ ഈജിപ്തിലെ റാഫ അതിർത്തി വഴിയാണ് വ്യോമസേന ഗാസയിലെത്തുക.

വ്യോമസേനയുടെ ഏറ്റവും വലിയ ചരക്കുവിമാനമാണ് ഗാസയിലേക്ക് യാത്ര ആരംഭിച്ചത്. പലസ്തീന് സഹായവുമായി എത്തുന്ന അപൂർവ്വം ചില അറബ് രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയും സഹായഹസ്തം നീട്ടുന്നത്.

- Advertisement -

ജീവൻ രക്ഷാ മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടർപോളിനുകൾ, സാനിറ്ററി വസ്തുക്കൾ, വാട്ടർ പ്യൂരിഫിക്കേഷൻ ടാബ്ലറ്റുകൾ തുടങ്ങി 38.5 ൺ അവശ്യസാധനങ്ങളാണ് ഗാസയിൽ എത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗി പറഞ്ഞു. ഒക്ടോബർ ഏഴിന് ഇസ്രയേൽ ഹമാസ് ഏറ്റമുട്ടൽ ആരംഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യസഹായമാണിത്.

Content Highlights: India sends humanitarian aids to Palestine

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR