29.9 C
Qatar
Thursday, May 16, 2024

ഖത്തറിന്റെ ഇടപെടൽ! ഹമാസ് ബന്ദികളാക്കിയ അമ്മയേയും മകളെയും വിട്ടയച്ചു

- Advertisement -

ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിനിടെ പിടികൂടി ഗാസയിൽ ബന്ദികളാക്കിയ ചിക്കാഗോയിൽ നിന്നുള്ള അമ്മയെയും മകളെയും ഹമാസുമായുള്ള ഖത്തറിന്റെ മധ്യസ്ഥ ചർച്ചകൾക്ക് ശേഷം വിട്ടയച്ചു.

നതാലി റാനൻ (17), അമ്മ ജൂഡിത്ത് (59) എന്നിവരെ റാഫ ക്രോസിംഗ് വഴി ഈജിപ്തിലേക്ക് മാറ്റി. അവിടെ ഇസ്രായേൽ സുരക്ഷാ സേന അവരെ കണ്ടുമുട്ടിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വെള്ളിയാഴ്ച വൈകി പ്രസ്താവനയിൽ പറഞ്ഞു.

- Advertisement -

പിന്നീട് അവരെ അവരുടെ ബന്ധുക്കളുടെ അടുത്തെത്തിക്കാൻ ഇസ്രായേലി സൈനിക താവളത്തിലേക്ക് കൊണ്ടുപോയി.

ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് മറുപടിയായാണ് ബന്ദികളെ വിട്ടയച്ചതെന്ന് ഹമാസ് വക്താവ് അബു ഉബൈദ പറഞ്ഞു, “മാനുഷിക കാരണങ്ങളാലാണ് വിട്ടയക്കുന്നത്, [പ്രസിഡന്റ് ജോ] ബൈഡന്റെയും അദ്ദേഹത്തിന്റെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെയും അവകാശവാദങ്ങൾ തെറ്റാണെന്ന് അമേരിക്കൻ ജനതയ്ക്കും ലോകത്തിനും മുൻപിൽ തെളിയിക്കാൻ.”, അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

- Advertisement -

ഇരുവരും ഉടൻ തന്നെ തങ്ങളുടെ കുടുംബത്തോടൊപ്പം തിരിച്ചെത്തുമെന്നതിൽ താൻ സന്തോഷവാനാണെന്നും കൂടുതൽ ബന്ദികളെ മോചിപ്പിക്കാനുള്ള തന്റെ ശ്രമങ്ങൾ തുടരുമെന്ന് പ്രതിജ്ഞയെടുക്കുന്നതായും ഒരു പ്രസ്താവനയിൽ ബൈഡൻ പറഞ്ഞു.

Content Highlights: mother and daughter released from Hamas captivity after Qatar brokers deal

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR