29.7 C
Qatar
Thursday, May 16, 2024

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111-ാം സ്ഥാനത്ത്! പാക്കിസ്ഥാനും ബംഗ്ലാദേശിനും നേപ്പാളിനും ശ്രീലങ്കക്കും പിറകിൽ

- Advertisement -

ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയിൽ (ജിഎച്ച്ഐ) 125 രാജ്യങ്ങളിൽ ഇന്ത്യ 111-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാക്കിസ്ഥാനും ബംഗ്ലദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വർഷം 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 107-ാം സ്ഥാനമായിരുന്നു.

പാക്കിസ്ഥാൻ (102) ബംഗ്ലദേശ് (81), നേപ്പാൾ (69), ശ്രീലങ്ക (60) എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ശിശുക്കളുടെ പോഷകാഹാരക്കുറവ് 18.7 ശതമാനത്തോടെ ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. ശിശു മരണനിരക്ക് 3.1%. 15നും 24നും ഇടയിലുള്ള പെൺകുട്ടികളിൽ ശരിയായ പോഷണം ലഭിക്കാത്തവർ 58.1 ശതമാനമായും കണക്കാക്കിയിരിക്കുന്നു.

- Advertisement -

എന്നാലിത് നല്ല ഉദ്ദേശത്തോടെ തയാറാക്കിയ പട്ടികയല്ലെന്നും തള്ളിക്കളയുന്നതായും കേന്ദ്ര സർക്കാർ പ്രതികരിച്ചു. കണക്കെടുപ്പിന്റെ മാനദണ്ഡത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ലോകമെങ്ങും പട്ടിണിക്കെതിരായ പോരാട്ടം നിശ്ചലാവസ്ഥയിലാണെന്നു സൂചിക ചൂണ്ടിക്കാണിക്കുന്നു.

Content Highlights: India ranks 111th in global poverty index

- Advertisement -

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR