31.9 C
Qatar
Wednesday, May 15, 2024

ദീർഘകാല ഖത്തർ പ്രവാസിയും എഴുത്തുകാരനും കവിയുമായ വി.കെ മരക്കാർ കുട്ടി അന്തരിച്ചു

- Advertisement -

ദോഹ : ദീർഘകാലം ഖത്തർ പ്രവാസിയും എഴുത്തുകാരനും കവിയുമായ വി.കെ.മരക്കാർ കുട്ടി ( വി.കെ.എം.കുട്ടി മലയമ്മ ) അന്തരിച്ചു. 72 വയസ്സായിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീട്ട് 3 മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വർഷങ്ങളോളം ഖത്തർ സാംസ്കാരിക മന്ത്രാലയം ജീവനക്കാരനായിരുന്നു.അദ്ദേഹം ഖത്തറിലും നാട്ടിലും സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു.

ദോഹയിലെ സാംസ്കാരിക സദസ്സുകളിൽ നിറസാന്നിധ്യമായിരുന്ന കുട്ടിക്ക മലയമ്മ സാമൂഹ്യ മാധ്യമങ്ങളിലും സജീവമായിരുന്നു. ദോഹയിലുള്ള മകന്റെ ഭാര്യയുടെ വിസയുടെ നടപടിക്രമങ്ങൾക്കായി നാട്ടിൽ എത്തിയതായിരുന്നു.ഈസ്റ്റ് മലയമ്മ വൻകണ കുന്നുമ്മൽ പരേതനായ മാമുക്കോയയുടെ മകനാണ് . ഇന്ന് രാവിലെ മയ്യിത്ത് നമസ്കാരത്തിന് ശേഷം ഈസ്റ്റ് മലയമ്മ ജുമഅത്ത് പള്ളി ഖബറിസ്ഥാനിൽ മൃതദേഹം ഖബറടക്കി . ഭാര്യമാർ : ആയിഷ തറമ്മണ്ണിൽ , ഫാത്തിമ കോക്കല്ലൂർ. റൈഹാന , റഊഫ് കോക്കല്ലൂർ , റാഷിദ് ( ഖത്തർ ) എന്നിവർ മക്കളാണ്. മരുമക്കൾ : അബ്ദുനാസർ , ഫസീല , റസീന.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR