39.4 C
Qatar
Tuesday, May 14, 2024

ഖത്തറിലെ ഏറ്റവും ദൈർഘ്യമേറിയ ഇൻഫ്‌ലേറ്റബിൾ ഒബ്‌സ്റ്റാക്കിൾ കോഴ്‌സിന് ഗിന്നസ് ലോകറെക്കോർഡ്

- Advertisement -

ദോഹ, ഖത്തർ: വെല്ലുവിളി നിറഞ്ഞ പ്രതിബന്ധങ്ങളുടെ 60 വ്യത്യസ്‌ത വിഭാഗങ്ങളുള്ള ഇൻഫ്‌ലാറ്റമോൺസ്റ്റർ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇൻഫ്‌ലേറ്റബിൾ ഒബ്‌സ്റ്റാക്കിൾ കോഴ്‌സ് എന്ന ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു.

ഖത്തർ ഫൗണ്ടേഷനിലെ എജ്യുക്കേഷൻ സിറ്റിയിൽ നടന്ന InflataRUN ഇവന്റിൽ ഇവന്റ്സ് & എന്റർടെയ്ൻമെന്റ് എന്റർപ്രൈസസിന് (E3) ഏറ്റവും ദൈർഘ്യമേറിയ ഇൻഫ്ലേറ്റബിൾ ഒബ്‌സ്റ്റാക്കിൾ കോഴ്‌സിനുള്ള ആദ്യത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു.

- Advertisement -
Image credit: PeninsulaQatar.com

കോണിഫോക്സ് അഡ്വഞ്ചർ പാർക്കിന്റെ (സ്കോട്ട്ലൻഡ്) നിലവിലെ റെക്കോർഡായ 568.10 മീ. E3 ഔദ്യോഗികമായി ഇത്‌ തകർത്തു. അതിന്റെ ഇരട്ടി നീളമായ 1,055.225 മീറ്ററാണ് InflataMONSTER ന്റെ നീളം.bഗിന്നസിൽ നിന്നുള്ള ഒരു ഒഫീഷ്യൽ അഡ്‌ജുഡിക്കേറ്റർ ഈ റെക്കോർഡ് അവതരിപ്പിക്കുകയും ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഇൻഫ്‌ലാറ്റബിൾ ഒബ്‌സ്റ്റാക്കിൾ കോഴ്‌സിന്റെ പുതിയ റെക്കോർഡ് ഉടമയായി സ്വതന്ത്ര സർവേയർമാർ സ്ഥിരീകരിക്കുകയും ചെയ്തു.

ഖത്തറിലെ താമസക്കാർക്ക് 2 ഇൻഫ്‌ലേറ്റബിൾ റേസുകളിൽ മത്സരിക്കാം. 2023 മാർച്ച് 18 ശനിയാഴ്ചയാണ് InflataRACES ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്, 100 മീറ്റർ വെല്ലുവിളി നിറഞ്ഞ ‘സ്‌പ്രിന്റ്’ ഒരു ഇൻഫ്‌ലാറ്റബിൾ കോഴ്‌സിലുടനീളം മത്സരിക്കും, ‘മോൺസ്റ്റർ’ – 1,055 മീറ്റർ സ്‌ട്രെച്ച് ആറ് വയസ്സിന് മുകളിലുള്ള ഓട്ടക്കാർക്ക് വെല്ലുവിളി ഉയർത്തും.

- Advertisement -
Image credit: PeninsulaQatar.com

ഓരോ റേസിനും ഉചിതമായ പ്രായത്തിലുള്ള അഞ്ച് മത്സര വിഭാഗങ്ങൾ ഉണ്ടായിരിക്കും. കിഡ്‌സ് മിനി 6-9 വയസ് പ്രായമുള്ള കുട്ടികൾക്കും കിഡ്‌സ് ജൂനിയർ 10-13 വയസ് പ്രായമുള്ള കുട്ടികൾക്കും കിഡ്‌സ് സീനിയർ 14-17 നും ഇടയിലുള്ള കൗമാരക്കാർക്കും ലഭ്യമാണ്. 40 വയസും അതിനുമുകളിലും പ്രായമുള്ള സീരിയസ് ഓട്ടക്കാർക്കായി ഒരു മാസ്റ്റേഴ്സ് വിഭാഗവും 18-40 വയസ്സിനിടയിലുള്ള എല്ലാ മത്സരാർത്ഥികൾക്കും മുതിർന്നവരുടെ വിഭാഗവും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് ആൺ-പെൺ വിജയികൾ പണവും വൗച്ചറുകളും പങ്കിടുകയും വിജയികളുടെ മെഡലുകൾ നേടുകയും ചെയ്യും.

4 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് 175 റിയാലും 12 വയസ്സിന് മുകളിലുള്ളവർക്ക് 185 റിയാലും വിലയുള്ള ടിക്കറ്റുകൾ www.inflatarun.com/tickets ൽ ഓൺലൈനായി വാങ്ങാം.

Content Highlights : Guinness Record for longest inflatable obstacle course set in Qatar

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR