33.4 C
Qatar
Tuesday, May 14, 2024

പുതിയ ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴകൾ കാണിക്കുന്ന ചിത്രം! വ്യാജമെന്ന് ഖത്തർ ട്രാഫിക് വകുപ്പ്

- Advertisement -

ദോഹ: പുതിയ ഗതാഗത നിയമലംഘനങ്ങൾ കാണിക്കുന്നതും ഖത്തർ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെതാണെന്ന് അവകാശപ്പെടുന്നതുമായ ചിത്രം വ്യാജമാണെന്ന് മുന്നറിയിപ്പ് നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്.

- Advertisement -

11 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുൻസീറ്റിൽ ഇരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക, കാറുകളിൽ ഉച്ചത്തിലുള്ള പാട്ട് കേൾക്കുക, വൺവേയിൽ ഡ്രൈവിംഗ്, കാറിനുള്ളിൽ പുകവലി എന്നീ നിയമലംഘനങ്ങൾക്ക് ഖത്തർ പോലീസിൽ നിന്നുള്ള പുതിയ പിഴ’ എന്ന വ്യാജരേഖയാണ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്തത്.

ആധികാരികത പരിശോധിക്കാതെ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകുമ്പോൾ, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വാർത്തകളും വിവരങ്ങളും ലഭിക്കണമെന്ന് ട്രാഫിക് വകുപ്പ് പൊതുജനങ്ങളെ ഓർമ്മിപ്പിക്കുന്നു.

- Advertisement -

Content Highlights: Image showing new traffic violations, fines is fake: Traffic Dept

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR