39.4 C
Qatar
Tuesday, May 14, 2024

ഖത്തർ ലോകകപ്പ് ആവേശം! സ്വന്തം കുഞ്ഞിന് ‘ഖത്തർ’ എന്നു പേരിട്ട് പെറുവിയൻ ദമ്പതികൾ

- Advertisement -

ഫുട്ബോൾ രാജ്യമായ പെറുവിൽ ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളുടെ പേരുകൾ തങ്ങളുടെ കുട്ടികൾക്കിടുന്നത് സാധാരണയായി കാണപ്പെടുന്ന പ്രതിഭാസമാണ്. എന്നാൽ ഇത്തവണ തങ്ങളുടെ കുട്ടിക്ക് ‘ഖത്തർ’ എന്നു പേരിട്ടിരിക്കുകയാണ് പെറുവിലെ ഒരു ദമ്പതികൾ.

ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പിന്റെ ആവേശത്തിലാണ് വ്യത്യസ്തമായ പേരുകൾ പിറന്നത്. പെറുവിയന് നാഷണൽ രജിസ്ട്രി ഓഫ് ഐഡന്റിഫിക്കേഷൻ ആൻഡ് സിവിൽ സ്റ്റാറ്റസ് ( REINEC ) അതിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വ്യത്യസ്തമായ പേര് പങ്കുവെച്ചത്. വ്യത്യസ്തമായ പേരിലൊന്നായ ‘ഖത്തർ’ ഉൾപ്പെടെ വർഷം മുഴുവനും 2022ൽ കുട്ടികൾക്ക് നൽകിയ പേരുകളുടെ ലിസ്റ്റാണ് നാഷണൽ രജിസ്ട്രി പങ്കുവെച്ചത്.

- Advertisement -

പെറുവിൽ നിരവധി രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ‘ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, പെലെ എംബാപ്പെ എന്നിങ്ങനെ പേരുകൾ നൽകിയിട്ടുണ്ട്. 2022ൽ ജനിച്ച 30,485 കുട്ടികൾക്കു നൽകിയ റൊണാൾഡോ എന്ന പേരാണ് ലിസ്റ്റിൽ ഒന്നാമതുള്ളത്.

Content Highlights: Peruvian parents names baby ‘Qatar’

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR