33.4 C
Qatar
Tuesday, May 14, 2024

ക്രിസ്ത്യാനോയുടെ ചരിത്രഗോൾ വെറും റഫറിയുടെ സമ്മാനം, പരാതിയുമായി ഘാന പരിശീലകൻ

- Advertisement -

ദോഹ: വ്യാഴാഴ്ച ലോകകപ്പിൽ പോർച്ചുഗലിനോട് 3-2 ന് തോറ്റ മത്സരത്തിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചരിത്രമെഴുതിയ ഗോൾ റഫറിയുടെ സമ്മാനമാണെന്ന് ഘാന പരിശീലകൻ ഓട്ടോ അഡോ പറഞ്ഞു.

അമേരിക്കൻ റഫറി ഇസ്മായിൽ എൽഫത്ത് എടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് അഡോ ചൂണ്ടിക്കാണിക്കുന്നു.

- Advertisement -

“ഇത് ശരിക്കും തെറ്റായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ പന്ത് കളിക്കുകയായിരുന്നു … എന്തുകൊണ്ടാണ് VAR വന്നില്ലെന്ന് എനിക്കറിയില്ല, അതിന് ഒരു വിശദീകരണവുമില്ല,” മുഹമ്മദ്‌ സാലിസുവിന്റെ ഫൗളിന് റൊണാൾഡോക്ക് അനുകൂലമായി ലഭിച്ച സോഫ്റ്റ് പെനാൽറ്റി തീരുമാനത്തെക്കുറിച്ച് അഡോ പറഞ്ഞു.

“ഇതൊരു തെറ്റായ തീരുമാനമായിരുന്നു. യഥാർത്ഥത്തിൽ ഇത് ഞങ്ങൾക്കെതിരായ ഒരു ഫൗളായിരുന്നു,” അഡോ പരാതിപ്പെട്ടു.

- Advertisement -

“ആരെങ്കിലും ഒരു ഗോൾ നേടിയാൽ, അഭിനന്ദനങ്ങൾ. എന്നാൽ ഇതൊരു സമ്മാനമായിരുന്നു, ശരിക്കും ഒരു സമ്മാനമായിരുന്നു.” റൊണാൾഡോയുടെ നാഴികക്കല്ല് ഗോളിനെക്കുറിച്ച് ചോദിച്ചപ്പോൾ, അഡോ പറഞ്ഞു.

തിങ്കളാഴ്ച സൗത്ത് കൊറിയക്കെതിരെയാണ് ഘാനയുടെ അടുത്ത മത്സരം.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR