31.7 C
Qatar
Saturday, May 18, 2024

ഖത്തറിൽ കടലിൽ മുങ്ങി മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു

- Advertisement -

ദോഹ : ഖത്തറിൽ കടലിൽ മുങ്ങി മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പറക്കോലിൽ അസീസ് മകൻ പരിയങ്ങാട് തടയണയിൽ അൻസിലിന്റെ മൃതദേഹം ഇന്ന് വൈകുന്നേരത്തെ ഖത്തർ എയർവേയ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയതായി ഖത്തർ കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അൽ ഇഹ്സാൻ അറിയിച്ചു.

ഫാത്തിമ ശബാനയാണ് ഭാര്യ. ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന അൻസിൽ അൽ വക്രയിൽ കടലിൽ മുങ്ങിമരിച്ചതായാണ് വിവരം.

- Advertisement -

അൻസിലിന്റെ മയ്യത്ത് നിസ്ക്കാരം നാളെ 30-9-22 ന് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് മാണിയമ്പലം ജുമുഅത്ത് പള്ളിയിൽ നടക്കുമെന്നും മയ്യിത്ത് കാണേണ്ടവർക്ക് രാവിലെ 6.30 മുതൽ മാണിയമ്പലം മദ്രസയിൽ സൗകര്യം ഉണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR