29.7 C
Qatar
Thursday, May 16, 2024

ബെക്കാമിന്റെ ‘ഖത്തർ ഈസ് ഗ്രേറ്റ്’ വീഡിയോയെച്ചൊല്ലി അമര്‍ഷം

- Advertisement -

മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിനെതിരെ വിമർശനവുമായി ആംനെസ്റ്റി ഇന്റർനാഷണൽ, ആതിഥേയ രാഷ്ട്രമായ ഖത്തറിനെ പ്രശംസിക്കുകയും എന്നാൽ അതിന്റെ ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങൾ അവഗണിക്കുകയും ചെയ്തെന്നു പറഞ്ഞു ലോകകപ്പ് പ്രൊമോ വീഡിയോയിൽ ഡേവിഡ് ബെക്കാമിനെതിരെ ആംനസ്റ്റി ഇന്റർനാഷണൽ പൊട്ടിത്തെറിച്ചു.

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലൂടെ സഞ്ചരിക്കുമ്പോൾ സുഹൃത്തും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ സഹതാരവുമായ ഗാരി നെവിൽ നടത്തിയ ചോദ്യോത്തരവേളയിൽ ബെക്കാം രാജ്യത്തിന്റെ ആതിഥ്യമര്യാദയെയും അവിടുത്തെ ജനങ്ങളുടെ ഊഷ്മളതയെയും വാഴ്ത്തി പറഞ്ഞത്.

- Advertisement -

എന്നാൽ ലോകകപ്പ് അംബാസഡറാകാനുള്ള ബെക്കാമിന്റെ £10 മില്യൺ ഇടപാടിനെക്കുറിച്ച് പരാമർശിക്കുന്നതിൽ 30 മിനിറ്റ് ദൈർഘ്യമുള്ള സിനിമ പരാജയപ്പെട്ടെന്നും, സ്വവർഗ്ഗാനുരാഗികൾ പീഡിപ്പിക്കപ്പെടുകയും സ്ത്രീവിരുദ്ധത വർധിക്കുകയും ചെയ്യുന്ന ഗൾഫ് രാജ്യത്തിലെ അനീതി ഉയർത്തിക്കാട്ടാനുള്ള അവസരം 47 കാരന് നഷ്ടമായെന്ന് മനുഷ്യാവകാശ പ്രചാരകരായ ആംനസ്റ്റി ഇന്നലെ രാത്രി അതിരൂക്ഷമായി ആരോപിച്ചു.

മുപ്പത് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ആംനസ്റ്റി ഇന്റർനാഷണലിനെ വല്ലാതെ ചൊടുപ്പിച്ചതായാണ് അവരുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാക്കാനാവുന്നത്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR