30.5 C
Qatar
Sunday, May 19, 2024

ലോകകപ്പ് ലോഗോ പതിച്ച നമ്പർ പ്ലേറ്റ് ലേലത്തിൽ നിന്നും 2 മില്യൺ റിയാൽ വരുമാനം

- Advertisement -

ദോഹ: മെട്രാഷ് 2 ആപ്പിലൂടെ ലോകകപ്പ് ലോഗോ പതിച്ച പ്രത്യേക നമ്പർ പ്ലേറ്റുകൾക്കായുള്ള പതിനൊന്നാമത് ഇലക്ട്രോണിക് ലേലം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കഴിഞ്ഞയാഴ്ച സമാപിച്ചു.
ഔദ്യോഗിക ലോകകപ്പ് ലോഗോ പതിച്ച 50 പ്രത്യേക നമ്പർ പ്ലേറ്റുകളാണ് ഓൺലൈൻ ലേലത്തിൽ വിറ്റുപോയത്.

മെട്രാഷ് 2-ൽ പ്രദർശിപ്പിച്ചിരിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ, 811118 എന്ന നമ്പർ പ്ലേറ്റാണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 1.8 മില്യൺ (1848000) റിയാലാണ് ലഭിച്ചത്.

- Advertisement -

ഇതിനെത്തുടർന്ന് 666662 എന്ന രണ്ടാമത്തെ നമ്പർ പ്ലേറ്റ് 1.7 മില്യൺ റിയാൽ ലഭിച്ചു. അതേസമയം ഏറ്റവും കുറഞ്ഞ നമ്പർ 200,000 റിയാലിൽ താഴെയായി വിറ്റു.

വ്യവസ്ഥകൾ അനുസരിച്ച് ലേലത്തിൽ വിജയിക്കുന്ന വ്യക്തി പരമാവധി 4 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ട്രാഫിക് വിഭാഗവുമായി ബന്ധപ്പെടണം.

- Advertisement -

Content Highlights: Special number plates with Qatar 2022 logo fetches around QR2 million

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR