29.7 C
Qatar
Thursday, May 16, 2024

ലോകകപ്പ് കാണണമെങ്കിൽ കൈപൊള്ളും, നവംബറിൽ ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

- Advertisement -

ദോഹ ന്യൂസ് റിപ്പോർട്ട് പ്രകാരം അർജന്റീനയിൽ നിന്നും ദോഹയിലേക്ക് ഖത്തർ എയർവേയ്‌സ് വൺവെ ടിക്കറ്റ് റേറ്റ് 17,000 റിയാലാണ്. ഇത് ഫെബ്രുവരിയിലെ നിരക്കാണെന്നും ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ബ്രസീലിൽ നിന്നും ടിക്കറ്റ് നിരക്ക് 12,596 റിയാൽ ആണ് . ലോക കപ്പ് കാണാൻ ഏറ്റവും കൂടുതൽ ടിക്കറ്റ് അപേക്ഷകൾ ലഭിച്ചിട്ടുള്ളത് അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നുമാണെന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്.

ലോകകപ്പ് കിക്ക് ഓഫിന് മുമ്പ് യു.എ.ഇ യിൽ നിന്നും ദോഹയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകളുടെ കുതിപ്പ് തുടരുന്നു. ഖലീജ് ടൈംസ് റിപ്പോർട്ട് പ്രകാരം മത്സരം കാണാൻ യു.എ.ഇ യിൽ നിന്ന് ദോഹയിലെത്താൻ ഇപ്പോഴുള്ളതിനേക്കാൾ 1,900 ശതമാനം വരെ അധികം നൽകേണ്ടി വന്നേക്കുമെന്നാണ് അറിയാനാകുന്നത്.

- Advertisement -

മെയ് 25 ന് 360 റിയാലിൽ തുടങ്ങുന്ന യു.എ.ഇ – ദോഹ ടിക്കറ്റിന് ടൂർണമെന്റ് തുടങ്ങുന്നതിന്റെ തലേ ദിവസം ( നവംബർ 20) 7070 റിയാൽ നൽകേണ്ടി വരും. ലോക കപ്പ് സമയത്ത് എല്ലാ വിമാന കമ്പനികളും ദോഹ – യു.എ.ഇ സെക്ടറിൽ കൂടുതൽ സർവീസ് നടത്തും. എന്നാൽ ഇപ്പോഴും ആവശ്യത്തിന് സീറ്റുകളില്ലെന്ന് ട്രാവൽ ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

” ടൂർണമെന്റിന് ഇനി ഏതാനും മാസങ്ങൾ മാത്രമേ ബാക്കിയുള്ളു . എയർലൈൻ കമ്പനികൾ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പ് ഇപ്പോൾ തന്നെ തുടങ്ങണം . ഇല്ലെങ്കിൽ ടിക്കറ്റ് നിരക്ക് ഇനിയും വർദ്ധിക്കും . രാവിലെ പോയി മത്സരം കണ്ട് രാത്രി തിരിച്ചുവരണം.” പ്ലൂട്ടോ ട്രാവൽസ് മാനേജിങ് ഡയറക്ടർ അവിനാഷ് അദ്നാനി വ്യക്തമാക്കി.

- Advertisement -

ടിക്കറ്റ് ലഭിച്ചാലും ഉയർന്ന വിമാനടിക്കറ്റ് നിരക്ക് ആരാധകർക്ക് വെല്ലുവിളിയായേക്കും. ലോകകപ്പ് സമയത്ത് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ദോഹയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വലിയ വർദ്ധനവാണ് സംജാതമായിട്ടുള്ളത്.

Content Highlights: Hike in flight ticket rates during world cup

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR