32.2 C
Qatar
Tuesday, May 14, 2024

ഉമ്മു സലാൽ കോവിഡ് വാക്‌സിനേഷൻ സെന്റർ പ്രവർത്തിക്കുന്നത് ആഴ്ചയിൽ 3 ദിവസം മാത്രം: റിപ്പോർട്ട്‌

- Advertisement -

മൂന്നാം ഡോസ്, ബൂസ്റ്റർ ഡോസ് വാക്‌സിനേഷനു വേണ്ടിയുള്ള കോവിഡ് വാക്‌സിനേഷൻ സെന്ററുകളിലെ പ്രവർത്തന സമയവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് പ്രവാസികൾക്കിടയിൽ നിന്നും ഉയർന്നു വരുന്നത്. ഈ അവസരത്തിൽ ഖത്തറിലെ മലയാളി വ്ലോഗറായ ജൈസൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയിൽ കൂടുതൽ വ്യക്തമായി കാര്യങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്.

ഉമ്മു സലാൽ വാക്‌സിനേഷൻ സെന്റർ ആഴ്ച്ചയിൽ മൂന്നു ദിവസങ്ങളിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും വാക്‌സിൻ എടുക്കുന്നതിനു ഒരു മണിക്കൂർ മുൻപ് തന്നെ അവിടെ എത്തിച്ചേരേണ്ടതിന്റെ ആവശ്യകതയും വിഡിയോയിൽ വ്യക്തമാക്കുന്നു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 6.30 മുതൽ വൈകുന്നേരം 3 മണി വരെയാണ് ഉമ്മു സലാൽ വാക്‌സിനേഷൻ സെന്റർ പ്രവർത്തിക്കുന്നത്.

- Advertisement -
video credit: @jaisalvlogs TikTok

ഈ ദിവസങ്ങളിലല്ലാതെ വാക്‌സിനേഷൻ സെന്ററിലേക്ക് യാത്രാ ഒഴിവാക്കണമെന്നും ദൂര സ്ഥലങ്ങളിൽ നിന്നും വന്ന് നിരവധി ആളുകൾക്ക് മടങ്ങേണ്ടി വന്നുവെന്നും വിഡിയോയിൽ ജൈസൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR