34.2 C
Qatar
Wednesday, May 15, 2024

ഖത്തറിൽ ഇന്നും കോവിഡ് മരണം, കോവിഡ് കേസുകൾക്ക് ഗണ്യമായ കുറവ്

- Advertisement -

ദോഹ: ഖത്തറിൽ ഇന്ന് 2,204 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സമയത്തിനുള്ളിൽ കോവിഡിൽ നിന്ന് 3,985 പേർ രോഗമുക്തരായി. ഇതോടെ ഖത്തറിൽ ഇതു വരെ രോഗമുക്തി നേടിയവരുടെ എണ്ണം 297,167 ആയി.

2,204 കോവിഡ് കേസുകളിൽ 1669 പേർ സമ്പർക്കം മൂലവും വിദേശത്തു നിന്നു തിരിച്ചു വന്ന 535 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഖത്തറിൽ ഇന്ന് കോവിഡ് മൂലം ഒരാൾ (81 വയസ്സ് )മരിച്ചു. ഇതോടെ ഇതു വരെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 638 ആയി ഉയർന്നു. വാക്‌സിനേഷൻ ക്യാമ്പയിൻ തുടങ്ങിയതിനു ശേഷം ഖത്തറിൽ 5,692,705 വാക്‌സിൻ ഡോസുകൾ നൽകാൻ സാധിച്ചിട്ടുണ്ട്.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,428 ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറിൽ ഇതു വരെ റെക്കോർഡ് ചെയ്ത പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 330,848 ആണ്. നിലവിൽ സജീവമായി 33,043 കോവിഡ് കേസുകൾ ചികിത്സയിലുണ്ട്. ഇതു വരെ നൽകിയ കോവിഡ് ബൂസ്റ്റർ ഡോസുകളുടെ എണ്ണം 704,321 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,581 പേർ കോവിഡ് ടെസ്റ്റ്‌ നടത്തിയിട്ടുണ്ട്. ഇതോടെ ഇതു വരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 3,292,852 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5 പേരെ ഐസിയുവിലേക്ക് മാറ്റേണ്ടി വന്നു. നിലവിൽ ഹോസ്പിറ്റൽ ഐസിയുകളിൽ ചികിത്സ തുടരുന്നവരുടെ എണ്ണം 90 ആയി കുറഞ്ഞു. കോവിഡ് വകഭേദമായ ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധയും മുൻകരുതലും ആവശ്യമാണെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR