30.5 C
Qatar
Sunday, May 19, 2024

ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം ഒരാൾ മരണത്തിന് കീഴടങ്ങി, കോവിഡ് സ്ഥിരീകരിച്ചവരേക്കാൾ കൂടുതൽ പേർ രോഗമുക്തരായി

- Advertisement -

ദോഹ:  ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 78 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സമയത്തിനുള്ളിൽ കോവിഡിൽ നിന്ന് 90 പേർ രോഗമുക്തരായി. ഇതോടെ ഖത്തറിൽ ഇതു വരെ രോഗമുക്തി നേടിയവരുടെ എണ്ണം 235,596 ആയി.

78 കോവിഡ് കേസുകളിൽ 42 പേർ സമ്പർക്കം മൂലവും വിദേശത്തു നിന്നു തിരിച്ചു വന്ന 36, പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം 68 വയസുള്ള ഒരാൾ മരണത്തിനു കീഴടങ്ങി. ഖത്തറിൽ കോവിഡ് മൂലം ഇതു വരെ മരിച്ചവരുടെ എണ്ണം 607 ആയി ഉയർന്നു.  വാക്‌സിനേഷൻ ക്യാമ്പയിൻ തുടങ്ങിയതിനു ശേഷം 4,748,753 വാക്‌സിൻ ഡോസുകൾ നൽകാൻ സാധിച്ചിട്ടുണ്ട്.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,695 ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറിൽ ഇതു വരെ റെക്കോർഡ് ചെയ്ത  പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 237,225 ആണ്. നിലവിൽ സജീവമായി 1,022 കോവിഡ് കേസുകൾ ചികിത്സയിലുണ്ട്. 24 മണിക്കൂറിനുള്ളിൽ 5,875 പേർ കോവിഡ് ടെസ്റ്റ്‌ നടത്തിയിട്ടുണ്ട്. ഇതോടെ ഇതു വരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 2,704,921 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരെയും ഐസിയുവിലേക്ക് മാറ്റേണ്ടി  വന്നിട്ടില്ല. നിലവിൽ ഹോസ്പിറ്റൽ ഐസിയുകളിൽ ചികിത്സ തുടരുന്നവരുടെ എണ്ണം 13 ആയി. കോവിഡ് കേസുകൾക്ക് കുറവുണ്ടെങ്കിലും മുൻകരുതൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്യുന്നു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR