29.2 C
Qatar
Wednesday, May 15, 2024

ഖത്തറിലേക്ക് മരപ്പലകകൾക്കുള്ളിൽ വൻതോതിൽ ഹാഷിഷ് ഒളിപ്പിച്ചു കടത്താനുള്ള ശ്രമം കസ്റ്റംസ് പിടികൂടി

- Advertisement -

ദോഹ: ഖത്തറിലേക്ക് വൻതോതിൽ ഹാഷിഷ് കടത്താനുള്ള ശ്രമം അൽ റുവൈസിലെ മാരിടൈം കസ്റ്റംസ് വകുപ്പ് വിഫലമാക്കി.

നിരോധിച്ച ഹാഷിഷ് ശേഖരം പച്ചക്കറി കയറ്റുമതിയുടെ മരപ്പലകകളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായി കസ്റ്റംസ് വിഭാഗം അറിയിച്ചു. കസ്റ്റംസ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ ഒരു വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

- Advertisement -

പിടിച്ചെടുത്ത വസ്തുവിന്റെ ആകെ ഭാരം 81 കിലോ ആയിരുന്നു.

നിയമവിരുദ്ധമായ വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനെതിരെ അധികൃതർ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് മനസിലാക്കാനും സഹായിക്കുന്ന നൂതനഉപകരണങ്ങളും തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാവിധ പിന്തുണയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകിവരുന്നുണ്ട്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR