37.9 C
Qatar
Wednesday, May 15, 2024

സൗത്ത് അൽ വക്രയിലെ പുതിയ ഹെൽത്ത് സെന്റർ പൊതുജനാരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

- Advertisement -

ദോഹ: പബ്ലിക് ഹെൽത്ത്‌ കെയർ സെന്ററിനു കീഴിൽ സൗത്ത് അൽ വക്ര ഹെൽത്ത് സെന്റർ ഇന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഉദ്ഘാടനം ചെയ്തു. പിഎച്ച്സിസി മാനേജിംഗ് ഡയറക്ടർ ഡോ. മറിയം അബ്ദുൽമാലിക്കും ആരോഗ്യമേഖലയിലെ നിരവധി ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ രാത്രി 11 വരെയുള്ള ഔദ്യോഗിക ജോലിസമയത്ത് പുതിയ ഹെൽത്ത് സെന്ററിൽ രോഗികൾക്ക് വരാൻ സാധിക്കും.
ഉദ്ഘാടന ചടങ്ങിന് പിന്നാലെ രോഗികൾക്ക് ലഭ്യമായ സേവനങ്ങളെക്കുറിച്ചും വിവിധ പ്രത്യേക ക്ലിനിക്കുകളെക്കുറിച്ചും മറ്റ് സൗകര്യങ്ങളെക്കുറിച്ചും വിശദീകരിച്ച ശേഷം മന്ത്രി സെന്ററിലൂടെ ഒരു പര്യടനം നടത്തി.

- Advertisement -

ഒരു ആരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ വിതരണവും ജനസാന്ദ്രതയും കണക്കിലെടുത്ത് രാജ്യത്ത് നിരവധി പുതിയ ആരോഗ്യകേന്ദ്രങ്ങൾ തുറക്കാനുള്ള പദ്ധതിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പ്രാഥമിക ആരോഗ്യ പരിപാലന സേവനങ്ങൾക്കായി പൊതുജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

മികവുറ്റ രീതിയിലുള്ള പ്രവർത്തനത്തിന് മികച്ച ആരോഗ്യ, മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും പുതിയ ഹെൽത്ത്‌ സെന്ററിനു നൽകിയിട്ടുണ്ടെന്ന് പിഎച്ച്സിസി മാനേജിംഗ് ഡയറക്ടർ ഡോ. മറിയം അബ്ദുൽമാലിക് പരാമർശിച്ചു.
സൗത്ത് അൽ വക്ര ഹെൽത്ത്‌ സെന്റർ ആരംഭിക്കുന്നതോടെ പബ്ലിക് ഹെൽത്ത്‌ കെയർ സെന്ററിന് കീഴിലുള്ള ഹെൽത്ത്‌ സെന്ററുകളുടെ എണ്ണം 28 ആയി ഉയർന്നു. ഇവ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും വ്യാപിച്ചു കിടക്കുകയും അവിടെയുള്ള സോണിലെ നിരവധി രോഗികളെ പുതിയ ഹെൽത്ത് സെന്ററിലേക്ക് മാറ്റുകയും ചെയ്തേക്കും.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR