29.7 C
Qatar
Tuesday, May 14, 2024

കോവിഡ് പ്രോട്ടോകോൾ ലംഘനം, 254 പേർക്കെതിരെ കർശന നിയമനടപടികളുമായി ആഭ്യന്തരമന്ത്രാലയം

- Advertisement -

ദോഹ: കോവിഡ് വകഭേദം പടർന്നു പിടിക്കുന്ന സാഹചര്യത്തിലും കോവിഡ് കേസുകൾക്ക് കുറവില്ലാതെ
തുടരുന്ന സാഹചര്യത്തിലും കോവിഡ് നിയമലംഘനം നടത്തുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പോലീസ് നടപടികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഖത്തറിൽ കോവിഡ് മുൻകരുതൽ മാനദണ്ഡങ്ങൾ പിൻതുരാത്ത 254 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകുന്നത്. കോവിഡ് നിയമലംഘനം നടത്തിയ 254 പേരിൽ 211 പേർ മാസ്ക് വെക്കാതെ പുറത്തിറങ്ങിയതിനും 42 പേർക്കെതിരെ സാമൂഹിക അകലം പാലിക്കാത്തതിനുമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ എഹ്തെറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിന് ഒരാൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഖത്തറിൽ ഇതുവരെ ആയിരത്തോളം കേസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെതിരെ എടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

- Advertisement -

മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് കോവിഡ് നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമസംഹിത 1999ലെ 17ആം നിയമമനുസരിച്ച് ശിക്ഷ വിധിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് വകഭേദം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കാനും വാഹനങ്ങളിൽ അനുവദനീയമായ ആളുകളെ മാത്രം കയറ്റാനുമാണ് കോവിഡ് കേസുകളുടെ എണ്ണം കുറക്കാൻ ആഭ്യന്തരമന്ത്രാലയം ജനങ്ങളോട് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നത്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR