40.2 C
Qatar
Tuesday, May 14, 2024

ഖത്തറിന്റെ വടക്കൻ മേഖലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത പ്രവചിച്ച് ഖത്തർ കാലാവസ്ഥാവിഭാഗം

- Advertisement -

ദോഹ: രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ചിതറിയ രീതിയിലുള്ള മഴ ലഭിച്ചതായി ഖത്തർ കാലാവസ്ഥാ വകുപ്പ്  അറിയിച്ചു. ട്വിറ്ററിൽ ഖത്തറിന്റെ വടക്കൻ പ്രദേശങ്ങളിൽ മഴയെ ചിത്രീകരിക്കുന്ന റഡാർ ചിത്രങ്ങൾ  പങ്കിടുകയും ചെയ്തു. ചിലപ്പോൾ അത് ഇടിമിന്നലോടു കൂടിയ മഴയായി മാറുമെന്ന് മുന്നറിയിപ്പ് നൽകി. ഈ സമയത്ത് ശക്തമായ കാറ്റിനെക്കുറിച്ചും ദൃശ്യപരതയുടെ അഭാവത്തെക്കുറിച്ചും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

അൽ ഷഹാനിയയിലും ദുഖാൻ റോഡിലും മഴ കാണിക്കുന്ന വീഡിയോകളും വകുപ്പ് പങ്കുവെച്ചു.

- Advertisement -

ഖത്തർ കാലാവസ്ഥാ ശാസ്ത്ര വിഭാഗത്തിൽ നിന്നുള്ള ഒരു പുതിയ അപ്‌ഡേറ്റിൽ, അൽ ഷഹാനിയയിൽ  പെയ്ത ആലിപ്പഴത്തിന്റെ വീഡിയോ വകുപ്പ് പങ്കിട്ടു.

കാലാവസ്ഥയെക്കുറിച്ചുള്ള അപ്‌ഡേറ്റുകളുടെ നിരവധി ട്വീറ്റുകളിൽ  സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ചില മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.

- Advertisement -

സുരക്ഷാ മുന്നറിപ്പുകകളിൽ ഇവ ഉൾപ്പെടുന്നു

– ട്രാക്കുകൾക്കിടയിൽ സാവധാനം നീങ്ങുക
– വേഗത കുറയ്ക്കുക
– ഹെഡ്‌ലൈറ്റുകൾ ഓണാക്കുക
– സുരക്ഷാ അകലം പാലിക്കുക
– ശ്രദ്ധ തിരിക്കുന്നവയിൽ നിന്ന് ഒഴിഞ്ഞു മാറിനിൽക്കുക
– വെള്ളത്തിൽ മുങ്ങിയ റോഡുകൾ ഒഴിവാക്കുക

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR