29.2 C
Qatar
Wednesday, May 15, 2024

സഹായിക്കാൻ ഞങ്ങൾ എപ്പോഴും കൂടെ ഉണ്ടാകും; ഇന്ത്യയിലേക്കുള്ള ചികിത്സാ സഹായം സൗജന്യമായി ഇനിയും തുടരുമെന്ന് ഖത്തർ എയർവേയ്‌സ്

- Advertisement -

ദോഹ: ഖത്തർ എയർവേയ്‌സ് ഇന്ത്യയിലേക്കുള്ള ചികിത്സാ സഹായം സൗജന്യമായി ഇനിയും തുടരുമെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് എച്ച്.ഇ അക്ബർ അൽ ബേക്കർ.

ഇന്ത്യയുമായി ഞങ്ങൾക്ക് വളരെ അടുത്ത ബന്ധമുണ്ട്, ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ എല്ലായ്പ്പോഴും അവിടെയുണ്ട്. ഇന്ത്യയുമായി വളരെക്കാലമായി ഞങ്ങൾക്ക് സാമ്പത്തികവും രാഷ്ട്രീയവുമായ ബന്ധമുണ്ട്.

- Advertisement -

ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് എപ്പോഴും ഉണ്ടായിരിക്കുക എന്നത് ഞങ്ങളുടെ സംസ്കാരമാണെന്നും. ജനങ്ങളുടെ കഷ്ടപ്പാടുകൾ കാണിക്കുന്ന എന്തും ഞങ്ങളുടെ ഹൃദയത്തിൽ എത്തുമെന്നും, സഹായിക്കാൻ ഞങ്ങൾ എപ്പോഴും ഉണ്ടായിരിക്കും അദ്ദേഹം പറഞ്ഞു.

മരുന്നുകൾ, ഓക്സിജൻ സിലിണ്ടറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ തുടങ്ങി 300 ടൺ വൈദ്യസഹായങ്ങളാണ് ഖത്തർ എയർവേയ്‌സ് കാർഗോയുടെ മൂന്നു വിമാനങ്ങൾ ബാംഗ്ളൂർ, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലേക്ക് സൗജന്യമായി ഇതുവരെ എത്തിച്ചത്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR