37.9 C
Qatar
Wednesday, May 15, 2024

ഖത്തറിൽ ഇൻഷുറൻസ് ഇല്ലാതെ വിസകൾ അനുവദിക്കുകയോ പുതുക്കുകയോ ചെയ്യില്ല: നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി

- Advertisement -

ദോഹ: ഖത്തറിൽ എല്ലാവർക്കും ചികിത്സയുടെ അടിസ്ഥാനരേഖയായ ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കുന്ന കരട് നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി. ശൂറാ കൗൺസിലിന്റെ നിർദേശങ്ങൾ സർക്കാരിന് കൈമാറുകയും ചെയ്തു. രാജ്യത്തെ ആരോഗ്യ സേവങ്ങളുമായി ബന്ധപ്പെട്ട കരട് നിയമത്തിൽ 47 ആർട്ടിക്കുകളും 6 ആദ്യയങ്ങളുമാണുള്ളത്.

പൗരന്മാർക്കും പ്രവാസികൾക്കും സൗജന്യമായി സർക്കാർ മേഖലയിലെ ആരോഗ്യ സേവനങ്ങൾ നൽകുന്നതാണ് ഈ നിയമം. ഇത് പ്രകാരം സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ആരോഗ്യ സൗകര്യങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കുകയാണ് ചെയുന്നത്. ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ മേല്നോട്ടത്തിലായിരിക്കും ചികിത്സ ലഭിക്കുക. വിസ പുതുക്കുക, പുതിയ വിസകൾ അനുവദിക്കുക, സന്ദർശക വിസ, രാജ്യത്തേക്കുള്ള മറ്റുയാത്രകൾ, എന്നിവക്കൊക്കെ ഇൻഷുറൻസ് നിർബന്ധമാകും.

- Advertisement -

സർക്കാർ, സ്വകാര്യ മേഖലയിലെ ചികിത്സ സംവിധാങ്ങളിൽ എല്ലാവര്ക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും. മികച്ച ഗുണനിലവാരമുള്ള ചികിത്സ ഉറപ്പുവരുത്തുക, സർക്കാർ സ്വകാര്യ കേന്ദ്രങ്ങളിൽ മികവുറ്റ ആരോഗ്യ കേന്ദ്രങ്ങളിൽ മികവുറ്റ സേവനം ഉറപ്പുവരുത്തുന്നതിനുള്ള നയവും പദ്ധതികളും നടപടികളും തയ്യാറാക്കുക, ആരോഗ്യ സേവനം ലഭ്യമാക്കുന്നതിന് രോഗികൾകുള്ള ചുമതലകളും അവകാശങ്ങളും നിർണയിക്കുക, സ്വദേശികൾക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പൂർണമായും സൗജന്യ ചികിത്സ നൽകുക തുടങ്ങിയവയാണ് കരട് നിയമത്തിലെ വ്യവസ്ഥകൾ.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR