34.2 C
Qatar
Wednesday, May 15, 2024

അറിയണം ഖത്തറിലെ ഈ പുതിയ നിയന്ത്രണങ്ങൾ

- Advertisement -

ദോഹ: കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് ഇന്നലെ മുതൽ പുതിയ നിയന്ത്രങ്ങൾ ഏർപ്പെടുത്തി. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എന്തെലാമാണ് പുതിയ നിയന്ത്രണങ്ങൾ എന്നറിയാം.

ഒത്തുചേരലുകൾ, യോഗങ്ങൾ

- Advertisement -
  • സർക്കാർ സ്വകാര്യ മേഖലകളിലെ ഓഫീസ് യോഗങ്ങളിൽ പരമാവധി 5 പേർക്ക് മാത്രം പങ്കെടുക്കാം.
  • വീടുകളിലെയും മജ്‌ലിസുകളിലെയും അകത്ത് ഒത്തുചേരലുകൾ പാടുള്ളതല്ല. പുറത്ത് 5 പേർക്ക് ഒത്തുചേരാം
  • അകം വേദികളിലും പുറം വേദികളിലും വിവാഹ പാർട്ടികൾ പാടില്ല.
  • ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും പരമാവധി 2 പേർക്ക് മാത്രം ഒത്തുചേരാൻ പാടൊള്ളു. ഒരേ കുടുംബത്തിലേ അംഗങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമല്ല.

വിദ്യാഭ്യാസ, ആരോഗ്യ മേഖല

  • സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ 70% ശേഷിയിൽ മാത്രം പ്രവർത്തിക്കാം
  • വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിൽ ഓൺലൈൻ പഠനം മാത്രമേ പാടൊള്ളു
  • ഭിന്ന ശേഷി കേന്ദ്രങ്ങളിൽ വ്യക്തിഗത സെഷനുകൾ മാത്രം
  • ഡ്രൈവിംഗ് സ്കൂളുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല

ബിസിനസ് മേഖല

- Advertisement -
  • ഷോപ്പിംഗ് മാളുകളുടെ ശേഷി 30 ശതമാനമാക്കി
  • ഫുഡ് കോർട്ടുകളിൽ പിക്ക് അപ്പ് സേവനങ്ങൾ മാത്രം
  • പരമ്പരാഗത സൂഖുകളുടെയും ഹോൾ സെയിൽ മാർക്കറ്റുകളുടെയും പ്രവർത്തന ശേഷി 30 ശതമാനമാക്കി.
  • ഹോൾസെയിൽ മാർക്കറ്റുകൾ, സൂഖുകൾ, ഷോപ്പിങ്ങ് മാളുകൾ എന്നിവിടെങ്ങളിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല.
  • തിരഞ്ഞെടുക്കപ്പെട്ട സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, വ്യാപാരമേളകൾ എന്നിവക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻ‌കൂർ അനുമതി നിർബന്ധം

വിനോദ മേഖല

  • സിനിമ തീയ്യറ്ററുകളുടെ പ്രവർത്തനശേഷി 20% മാക്കി കുറച്ചു. 18 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല.
  • ജിംനേഷ്യങ്ങൾ തുറക്കില്ല. സോന, സ്റ്റീം മുറികൾ, ജക്കൂസികൾ, മാസജ്ജ് സേവനങ്ങൾ, മെറോക്കൻ, തുർക്കിഷ് ബാത്ത് എന്നിവ പ്രവർത്തിക്കില്ല.
  • തീം പാർക്കും, വിനോദ കേന്ദ്രങ്ങൾ, അകം പുറം വേദികളിലെ നീന്തൽ കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവ അടക്കും. ലൈബ്രറികൾ മ്യൂസിയങ്ങൾ എന്നിവയുടെ ശേഷി 30% മാക്കി.

യാത്ര, കായിക മേഖല

  • ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒഴികെ മറ്റാർക്കും ടൂറിസ്റ്റ്, ഉല്ലാസ ബോട്ടുകൾ വാടകക്ക് കൊടുക്കാൻ പാടില്ല.
  • ദോഹ മെട്രോയുടെ കർവ ബസുകളുടെയും ശേഷി വാരാന്ത്യങ്ങളിൽ 20 ശതമാനമാക്കി.
  • ബബിൾ സംവിധാനത്തിലുള്ള പ്രാദേശിക, രാജ്യാന്തര ടൂർണമെന്റുകളിൽ മാത്രം കായിക ടീമുകൾക്ക് പരിശീലനം ആകാം.
  • പ്രാദേശിക, ഇന്റർനാഷണൽ കായിക പരിപാടികൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻ‌കൂർ അനുമതി വേണം.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR