30.5 C
Qatar
Sunday, May 19, 2024

ഖത്തറിൽ ഇന്ന് രാത്രി ഒരു മണിക്കൂർ നേരം എല്ലാ വിളക്കുകളും അണക്കാൻ മന്ത്രാലയം

- Advertisement -

ദോഹ: എർത്ത് അവറിന്റെ ഭാഗമായി ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഒരുമണിക്കൂർ നേരത്തേക്ക് എല്ലാ വിളക്കുകളും അണക്കാൻ മുൻസിപ്പാലിറ്റി പരിസ്ഥതി മന്ത്രാലയം ആഹ്വാനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അവബോധം വ്യാപിപ്പിക്കുന്നതിനുള്ള ആഗോള സംരംഭമായാണ് എർത്ത് അവർ നിരീക്ഷിക്കാൻ ഒരുങ്ങുന്നത്.

മന്ത്രാലയങ്ങൾ, മാളുകൾ, ഹോട്ടലുകൾ, ഓഫീസുകൾ, വ്യക്തികൾ എന്നിവയുൾപ്പെടെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും രാത്രി 8:30 മുതൽ 9:30 വരെ ഒരു മണിക്കൂർ കെട്ടിടങ്ങളുടെയും വീടുകളുടെയും വിളക്കുകൾ അണച്ചുകൊണ്ട് പരിപാടിയുടെ ഭാഗമാകണമെന്നു അധികൃതർ അറിയിച്ചു.

- Advertisement -

2007 ൽ സിഡ്‌നിയിൽ ഒരു പ്രതീകാത്മക ലൈറ്റ്-ഔട്ട് ഇവന്റായി ഡബ്ല്യു.ഡബ്ല്യു.എഫും പങ്കാളികളും ആരംഭിച്ച എർത്ത് അവർ ഇപ്പോൾ പരിസ്ഥിതിക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ക്യാമ്പയിനുകളിലൊന്നാണ്. എല്ലാ വർഷവും മാർച്ച് അവസാന ശനിയാഴ്ച നടക്കുന്ന എർത്ത് അവർ 180 ലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾ ഭാഗമാകുന്നുണ്ട്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR