40.2 C
Qatar
Tuesday, May 14, 2024

ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് 144,131 റിയാല്‍ സമാഹരിച്ചു നല്‍കി ‘ഖത്തര്‍ എയര്‍വേയ്സ്’

- Advertisement -

ദോഹ : ഖത്തര്‍ എയര്‍വേയ്സ് നടത്തിയ സ്തനാര്‍ബുദ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ‘തിങ്ക് പിങ്ക്’ ഫണ്ട് ശേഖരണ പരിപാടികളിലൂടെ ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് (ക്യു.സി.എസ്) വേണ്ടി 144,131 റിയാല്‍ സമാഹരിച്ചു നല്‍കി. ഖത്തര്‍ എയര്‍വേയ്സ് ജീവനക്കാര്‍ സ്തനാര്‍ബുദ അവബോധവത്കരണത്തിനും രോഗം ബാധിച്ചവര്‍ക്ക് പരിചരണം നല്‍കാനുമായുള്ള ക്യാന്‍സര്‍ സൊസൈറ്റിയുടെ ശ്രമങ്ങളെ പിന്തുണച്ചാണ് തുക പിരിച്ചു നല്‍കിയത്.

ഒക്ടോബര്‍ മാസത്തിലാണ് ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാര്‍ക്കായി ഒരുമാസം നീണ്ടുനിന്ന സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്യാമ്പെയിന്‍ ഖത്തര്‍ എയര്‍വെയ്‌സ് സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യു.ആര്‍ 9901 വിമാനം ബോധവല്‍ക്കരണത്തിന്റെ പ്രതീകമായ റിബണ്‍ ആകാശത്ത് പ്രദര്‍ശിപ്പിച്ചിരുന്നു.

- Advertisement -

ഡിസംബര്‍ ആറിന് ഖത്തര്‍ എയര്‍വെയ്‌സ് ആസ്ഥാനത്ത് നടത്തിയ ശേഖരണ പരിപാടിയുടെ തുക കൈമാറല്‍ ചടങ്ങിലാണ് തുക കൈമാറിയ ചടങ്ങില്‍ ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ ബക്കര്‍, ക്യു.സി.എസ് ചെയര്‍മാന്‍ ശൈഖ് ഡോ. ഖാലിദ് ബിന്‍ ജാബര്‍ അല്‍താനി തുടങ്ങീ നിരവധി വിശിഷ്ടാധിത്ഥികള്‍ പങ്കെടുത്തു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR