30.5 C
Qatar
Sunday, May 19, 2024

നിര്‍ത്തിവെച്ച വിസ സെന്‍റര്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു.

- Advertisement -

ദോഹ : കേരളമുള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് പുതിയ തൊഴില്‍ വിസകളില്‍ പോകുന്നവര്‍ക്ക് ആശ്വാസവാര്‍ത്തയുമായി അധികൃതര്‍. കോവിഡ് പ്രതിസന്ധിമൂലം അടച്ചിരുന്ന വിസ സെന്ററുകള്‍ തുറക്കുന്നുവെന്നു ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ തൊഴില്‍ വിസകള്‍ അനുവദിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് സെന്ററുകള്‍ പുനരാരംഭിക്കുന്നത്.

അതേസമയം ഇന്ത്യയില്‍ ഡിസംബറില്‍ മൂന്നിന് ക്യൂവിസി തുറക്കുമെന്നും അപ്പോയ്മെന്റിനായി ഖത്തര്‍ വിസ സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ഇന്ത്യയിലെ കൊച്ചി,ചെന്നൈ,മുംബൈ,ദൽഹി,ലഖ്നോ,ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വിസാ സെന്ററുകൾ പ്രവര്‍ത്തിക്കുന്നത്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR