34.3 C
Qatar
Wednesday, May 15, 2024

ആരോഗ്യമേഖലയിലേയ്ക്കുള്ള തൊഴിലുകള്‍ക്കായി ദേശീയ തൊഴിൽ പ്ലാറ്റ്ഫോം വഴി അഭിമുഖം സംഘടിപ്പിച്ചു.

- Advertisement -

ദോഹ: ഖത്തറിലെ സാമൂഹികകാര്യ മന്ത്രാലയം ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സഹകരണത്തോടെ, ആരോഗ്യമേഖലയിലെ തൊഴിലിനായി ദേശീയ തൊഴിൽ പ്ലാറ്റ്ഫോം “കവഡെർ” വഴി തൊഴിലന്വേഷകർക്കായി അഭിമുഖങ്ങൾ സംഘടിപ്പിച്ചു. ദേശീയ മാനവ വിഭവശേഷി വകുപ്പ് പ്രതിനിധീകരിക്കുന്ന ഭരണ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്.

ആരോഗ്യമേഖലയിലെ ധാരാളം ഉദ്യോഗാര്‍ഥികളെ കണക്കിലെടുത്താണ് അഭിമുഖം സംഘടിപ്പിക്കുന്നത്. തൊഴിൽ പ്രക്രിയകൾ വേഗത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. വിവിധ സർക്കാർ ഏജൻസികളുമായും സ്വകാര്യമേഖല കമ്പനികളുമായും ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം ഇതിനോടകം അറിയിച്ചു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR