28.9 C
Qatar
Wednesday, May 15, 2024

ഒക്ടോബര്‍ അല്ല, ഡിസംബര്‍ വരെ നിര്‍ബന്ധിത ക്വാറന്‍റെയിന്‍ കാലാവധി നീട്ടിയെന്ന് ‘ഡിസ്കവര്‍ ഖത്തര്‍’.

- Advertisement -

ദോഹ : കോവിഡ്‌ വ്യാപനം തടയുന്നതിനായി ഖത്തറി അധികൃതര്‍ ആഹ്വാനം ചെയ്ത ഹോം ക്വാറന്‍റെയിന്‍ ഡിസംബര്‍ 31 വരെ നീട്ടി. വിദേശത്തുനിന്നു തിരിച്ചുവന്ന യാത്രക്കാര്‍ക്കാണ് ഈ നിബന്ധന ബാധകമാകുന്നത്. ഖത്തറിലെ നിര്‍ബന്ധിത ക്വാറന്‍റെയിന്‍ ദീര്‍ഘിപ്പിച്ച വിവരം ഡിസ്കവര്‍ ഖത്തര്‍ ആണ് ഔദോഗിക അക്കൌണ്ടിലൂടെ അറിയിച്ചത്.

വിദേശത്ത് നിന്ന് തിരിച്ചുവരുന്നവര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്‍റെയിന്‍റെ കാലാവധി ഒക്ടോബര്‍ 31 വരെയാണ് നീട്ടിയിരുന്നത്. അതിനു പുറമേ വന്ന പുതിയ തീരുമാനമാണ് ഇത്. സ്വദേശികള്‍, താമസക്കാര്‍, വിസയിലെത്തിയവര്‍ എന്നിവര്‍ക്കായുള്ള ക്വാറന്‍റെയിന്‍ നിബന്ധനയാണ് ഇപ്പോള്‍ ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുന്നത്. ഇതോടെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഹോട്ടല്‍ ബുക്കിങ്ങിനായുള്ള സൗകര്യം ഡിസ്കവര്‍ ഖത്തര്‍ ആരംഭിച്ചിട്ടുണ്ട്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR