34.1 C
Qatar
Tuesday, May 14, 2024

ജ്യോതിശാസ്ത്രത്തെക്കുറിച്ച് ഓൺലൈൻ കോഴ്സ് നടത്താനൊരുങ്ങി ഖത്തര്‍.

- Advertisement -

ദോഹ: ഖത്തർ കലണ്ടർ ഹൗസ് അടുത്ത ശനിയാഴ്ച മുതൽ ഓൺലൈനിൽ ‘ജ്യോതിശാസ്ത്രത്തിന്റെ ആമുഖം’ എന്ന പേരിൽ വിദ്യാഭ്യാസ കോഴ്സ് തുടങ്ങും. ജ്യോതിശാസ്ത്രത്തത്തെ കുറിച്ചും അതിന്റെ ഉത്ഭവം, ഏറ്റവും പ്രധാനപ്പെട്ട പ്രതിഭാസങ്ങൾ, ആകാശഗോളങ്ങൾ, ഉപകരണങ്ങൾ, എന്നിവയെ കുറിച്ചുമാണ് കോഴ്സിൽ പഠിപ്പിക്കുന്നത്.

ആദ്യ ദിവസം, കോഴ്‌സിൽ ജ്യോതിശാസ്ത്രത്തിന്റെ നിർവചനം, അതിന്റെ വിവിധ സവിശേഷതകൾ, അതിന്റെ പ്രാധാന്യം, ഉത്ഭവം എന്നിവ ഉൾപ്പെടും. രണ്ടാം ദിവസം, പങ്കെടുക്കുന്നവർ ആകാശഗോളങ്ങളെക്കുറിച്ചും അവയുടെ തരങ്ങളെക്കുറിച്ചും പഠിക്കും, വിവിധ ഖഗോള വസ്തുക്കളായ ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ഉൽക്കകൾ എന്നിവയെക്കുറിച്ച് വിശദീകരിക്കും. വിദൂര വസ്തുക്കളായ ഗാലക്സികളും അവയുടെ വ്യത്യസ്ത തരങ്ങളും നക്ഷത്രങ്ങളും അവയുടെ ഘടനയും തരങ്ങളും അവതരിപ്പിക്കുന്നു.

- Advertisement -

മൂന്നാം ദിവസം നിരീക്ഷണങ്ങൾ, ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾ, ജ്യോതിശാസ്ത്ര ഉപകരണങ്ങൾ, ജ്യോതിശാസ്ത്ര ദൂരദർശിനികൾ, അവയുടെ വിവിധ തരം, അതുപോലെ തന്നെ നമ്മുടെ സൗരയൂഥത്തിലെ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾ, സൗര പ്രതിഭാസങ്ങൾ, സംയോജനം, അദൃശ്യത, തുടങ്ങിയ വിഷയങ്ങളും അവതരിപ്പിക്കും.

മറ്റ് പ്രത്യേക കോഴ്സുകൾ വരും കാലയളവിൽ, ക്രസന്റ്, ജ്യോതിശാസ്ത്ര നിരീക്ഷണം എന്നിവയിൽ ഏർപ്പെടുത്തുമെന്ന് കലണ്ടർ ഹൗസ് ഇതിനോടകം അറിയിച്ചു. ആധുനിക ഉപകരണങ്ങളിലൂടെയും ദൂരദർശിനികളിലൂടെയും ജ്യോതിശാസ്ത്ര നിരീക്ഷണ കോഴ്‌സുകൾ സൈദ്ധാന്തികവും പ്രായോഗികവുമായിരിക്കുമെന്നും കലണ്ടര്‍ ഹൗസ് പറഞ്ഞു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR