38.6 C
Qatar
Thursday, May 16, 2024

ഖത്തറില്‍ ഇന്ന് കോവിഡ്‌ കേസുകള്‍ 300 കടന്നു.

- Advertisement -

ദോഹ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 313 കൊറോണ കേസുകള്‍ സ്ഥിതീകരിച്ചു. 226 പേര്‍ക്ക് രോഗമുക്തി നേടി. കഴിഞ്ഞ ദിവസം രോഗം സ്ഥിതീകരിച്ചവരില്‍ 313 എണ്ണം പ്രാദേശിക കേസുകളും 17 എണ്ണം വിദേശത്തുനിന്നു മടങ്ങിയെത്തിയവരുമാണ്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കെല്ലാം ആവശ്യമായ പരിരക്ഷകള്‍ ലഭിക്കുന്നുണ്ട്.

ഇതോടെ ഖത്തറില്‍ ആകെ കോവിഡ്‌ സ്ഥിതീകരിച്ചവരുടെ എണ്ണം 1,23,917 ആയി. 2940 സജീവ കേസുകളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കൊറോണ വൈറസ്‌ ബാധിച്ച് ഇതുവരെ ഖത്തറില്‍ 211 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,590 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. ഖത്തറില്‍ ഇതുവരെ ആകെ 7,34,141 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. 418 പേര്‍ ഇപ്പോള്‍ ആകെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്, ഇതില്‍ 46 എണ്ണം കഴിഞ്ഞ മണിക്കൂറിനുള്ളില്‍ സ്ഥിതീകരിച്ച കേസുകളാണ്.

- Advertisement -

വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അഞ്ച് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന മൊത്തം കേസുകളുടെ എണ്ണം 66 ആയി.

ഖത്തറിൽ COVID-19 ന്‍റെ നിയന്ത്രണങ്ങൾ ക്രമേണ നീക്കംചെയ്യുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസിനെ നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്:

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR