29.2 C
Qatar
Saturday, June 1, 2024

ഖത്തറില്‍ നാലാംഘട്ട റോഡ് വികസിപ്പിക്കുന്നതിനായുള്ള രൂപ രേഖ തയ്യാറായി

- Advertisement -

ദോഹ: സെൻട്രൽ ദോഹയിലെ പ്രധാന റോഡായ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റിന്റെ നാലാം ഘട്ടത്തിനായുള്ള കൺസെപ്റ്റ് ഡിസൈൻ ഗതാഗത മന്ത്രാലയം പൂർത്തിയാക്കി. നിരവധി പുതിയ അണ്ടർപാസുകളും ഓവർഹെഡ് ബ്രിഡ്ജുകളും ഉൾപ്പെടുന്ന പദ്ധതിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിശദമായ രൂപകൽപ്പന തയ്യാറാക്കാനും പദ്ധതി നടപ്പാക്കൽ ആരംഭിക്കുന്നതിനും വേണ്ടിയുള്ള രൂപരേഖ പൊതുമരാമത്ത് അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റിൽ റോഡ് പദ്ധതികൾ ആസൂത്രണം ചെയ്യും. പദ്ധതിയെ കുറിച്ച് പഠിക്കുക, രൂപകൽപ്പന ചെയ്യുക, എന്നിവയെ സംബന്ധിച്ച് ഗതാഗത, വാർത്താവിനിമയ മന്ത്രാലയം പൊതുമരാമത്ത് അതോറിറ്റിയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

- Advertisement -

റോഡ് പ്രോജക്റ്റുകൾ, നെറ്റ്‌വർക്കുകൾ പരിപാലിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനൊപ്പ തന്നെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ പരിഹരിക്കാനും ഏകോപിപ്പിക്കാനും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും വേണ്ടി സംയുക്ത സംവിധാനം സജീവമാക്കുകയും. സംയുക്ത മേഖലകളിലെ അവരുടെ കഴിവുകളിൽ നിന്ന് പ്രയോജനം നേടുന്നതിനും ഖത്തർ സംസ്ഥാനത്തിന്റെ സുസ്ഥിര സാമ്പത്തിക സാമൂഹിക വികസനത്തിനും വേണ്ടിയും കൂടിയാണ് ഈ പദ്ധതി.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR