31.7 C
Qatar
Saturday, May 18, 2024

കോവിഡ് 19 കാലഘട്ടത്തിലെ വിദ്യാഭ്യാസം പുനർനിർമ്മിക്കാൻ ഖത്തറിന് സഹായിക്കാനാകും: ലോക ബാങ്ക്

- Advertisement -

ദോഹ: ഖത്തറിന്റെ ആഗോള വിദ്യാഭ്യാസ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട് ലോക ബാങ്കിലെ വിദ്യാഭ്യാസ ഡയറക്ടർ ജെയിം സാവേദ്ര. കോവിഡ് -19 ന് ശേഷമുള്ള കാലഘട്ടത്തിൽ വിദ്യാഭ്യാസം പുനർനിർമ്മിക്കുന്നതിൽ രാജ്യത്തിന് സംഭാവന നൽകാമെന്ന് അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള നിക്ഷേപങ്ങളിൽ ഖത്തർ പ്രശംസനീയമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.വിദ്യാഭ്യാസം പുനർനിർമ്മിക്കുന്നതിന് ഖത്തറിന് ആഗോളതലത്തിൽ സംഭാവന ചെയ്യാൻ കഴിയുമെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിൽ സാവേദ്ര പറഞ്ഞു.

- Advertisement -

വിദ്യാഭ്യാസത്തിൽ ആഗോളതലത്തിൽ നിക്ഷേപം വർദ്ധിപ്പിച്ചുകൊണ്ട് ഖത്തറിന് നേതൃത്വം നിലനിർത്താൻ കഴിയും. അതിൽ ലോകബാങ്കിന് ഉയർന്ന സംഭാവനയും ഉൾപ്പെടുത്താൻ കഴയുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ലോകബാങ്ക് ഇപ്പോൾ 65 രാജ്യങ്ങളിൽ സാങ്കേതിക സഹായം നൽകുകയും 2.6 ബില്യൺ ഡോളർ സാമ്പത്തിക സഹായവും ചെയ്യുന്നുണ്ട്. കോവിഡ് 19 പാൻഡെമിക് പ്രതികരണത്തിന് 2.6 ബില്യൺ ഡോളർ സാമ്പത്തിക സഹായം നൽകാനും ലോക ബാങ്ക് തയ്യാറാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR