30.5 C
Qatar
Sunday, May 19, 2024

നിരന്തരമായി വിമാനങ്ങള്‍ റദ്ദാക്കുന്നതുമൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി പ്രവാസികള്‍.

- Advertisement -

ദോഹ: ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും ഖത്തറിലേക്ക് എയര്‍ ബബിള്‍ കരാര്‍ പ്രകാരം മടങ്ങി എത്താനിരുന്ന പ്രവാസികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കേരളത്തില്‍ കോഴിക്കോട് നിന്ന് ഖത്തറിലേയ്ക്കുള്ള ഇന്‍ഡിഗോ വിമാനം റദ്ദാക്കിയിരുന്നു. ഇത് മൂലം വലിയ രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് പ്രവാസികള്‍ നേരിടുന്നത്. വിമാന സര്‍വീസ് നടത്തുന്നതിനായുള്ള യാത്രക്കാര്‍ ഇല്ലാത്തതുകൊണ്ടാണ് റദ്ദാക്കുന്നതിന് കാരണമെന്നാണ് സൂചന.

ഈ സാഹചര്യത്തില്‍ ഖത്തറിലേയ്ക്കുള്ള റീഎന്‍ട്രി പെര്‍മിറ്റ്‌ ലഭിച്ചിട്ടും ക്വാറന്‍റെയിന്‍ കഴിയുന്നതിനായുള്ള ഹോട്ടല്‍ ബുക്കിംഗ് സൗകര്യം ലഭിക്കാത്തതുമാണ് ഖത്തറിലേയ്ക്ക് യാത്രക്കാര്‍ കുറയുന്നതിനുള്ള കാരണം. ഡിസ്കവര്‍ ഖത്തറില്‍ കുറഞ്ഞ നിരക്കില്‍ ഹോട്ടലുകള്‍ ബുക്ക്‌ ചെയ്ത പലര്‍ക്കും തുടര്‍ച്ചയായി വിമാനം റദ്ദാക്കുന്നതിലൂടെ ഹോട്ടലുകള്‍ കിട്ടാന്‍ സാധ്യതയില്ലാത്ത അവസ്ഥയും, കൂടാതെ ബുക്കിംഗ് മാറുന്നത് കൊണ്ട് ഡിസ്കവര്‍ ഖത്തറിന് 100 റിയാല്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരുന്നതും വലിയ സാമ്പത്തിക പ്രതിസന്ധിനേരിടുന്നുണ്ട്. ഇന്‍ഡികോ ഖത്തര്‍ എയര്‍വെയ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ എന്നീ വിമാനങ്ങളാണ് എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് ഖത്തറിലേയ്ക്ക് സര്‍വീസുകള്‍ നടത്തുന്നത്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR