30.2 C
Qatar
Monday, May 13, 2024

പലസ്തീന്‍ ജനതയുടെ ചരിത്രപരമായ അവകാശങ്ങള്‍ക്കൊപ്പമെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി

- Advertisement -

ദോഹ: പലസ്തീന്‍ ജനതയുടെ ചരിത്രപരമായ അവകാശങ്ങള്‍ക്കൊപ്പമാണ് ഖത്തറെന്ന് വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുഖൈറി നിലപാട് വ്യക്തമാക്കി. അറബ് ലീഗ് സംഘടിപ്പിച്ച വെര്‍ച്ച്വല്‍ കൌണ്‍സ്ലിംഗിന്റെ 154-മത് സെക്ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭയാര്‍ഥികള്‍ക്ക് അവരുടെ പ്രദേശങ്ങളിലേയ്ക്ക് മടങ്ങാനുള്ള അവകാശം, ഖുദ്സ് അല്‍ഷരീഫ് തലസ്ഥാനമാക്കിയുള്ള സ്വതന്ത്ര രാഷ്ട്രരൂപികരണം എന്നീ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ശക്തമായ നിലപാട് ഖത്തര്‍ വ്യക്തമാക്കിയത്. അതേസമയം, ബേയ്റൂട്ട് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി വിദേശകാര്യമന്ത്രി അനുശോചനം അറിയിച്ചു. ബേയ്റൂട്ട് ദുരന്തത്തിന്‍റെ പ്രത്യാഘാതങ്ങളെ നേരിടാന്‍ ലബനാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഐക്യദാര്‍ഡ്യം അറിയിക്കുകയും ചെയ്തു.

- Advertisement -

ലബനാനെ സഹായിക്കുന്നതിനും പലസ്തീന്‍ അറബ് മേഖലകളുടെ സ്ഥിതികള്‍ കേന്ദ്രവിഷയമാക്കി തുടരുമെന്നും മന്ത്രി വിശദമാക്കി.കൂടാതെ ലിബിയ,സുഡാന്‍,എന്നീ പ്രദേശങ്ങളുടെയും വിഷയങ്ങളെ കുറിച്ചും ഖത്തറിന്‍റെ നിലപാടും പ്രതികരണങ്ങളും യോഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR