37.1 C
Qatar
Wednesday, May 15, 2024

ദാര്‍ അല്‍ അറബിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ച് ‘അല്‍ ഷാര്‍ക്ക് ഗ്രൂപ്പ്’

- Advertisement -

ദോഹ: ദാര്‍ അല്‍ അറബിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ച് ‘അല്‍ ഷാര്‍ക്ക് ഗ്രൂപ്പ്’, ഖത്തറി മാധ്യമ മേഖലയില്‍ തന്നെ ആദ്യത്തെ സംഭവമാണിത്. ദാര്‍ അല്‍ ഷാര്‍ക്കിന്റെ ഡയറക്റ്റ് ബോര്‍ഡ്‌, പ്രസിദ്ധീകരിക്കാനും അച്ചടിക്കാനും വിതരണം ചെയ്യാനുമായിട്ടാണ് ദാര്‍ അല്‍ അറബിനെ ഏറ്റെടുക്കാന്‍ ‘അല്‍ ഷാര്‍ക്ക് ഗ്രൂപ്പ്’ തീരുമാനിചിരിക്കുന്നത്‌.

ദാര്‍ അല്‍ ഷാര്‍ക്ക് ഗ്രൂപ്പ് നിലവില്‍ അല്‍ അറബ് ന്യുസ് പേപ്പറിനായി ഒരു പുതിയ പ്രവര്‍ത്തനരീതി തയ്യാറാക്കുന്നുണ്ട് . കൂടാതെ മാധ്യമ മേഖലയില്‍ തന്നെ ഉണ്ടായിട്ടുള്ള അതിവേഗമാറ്റത്തിന് അനുയോജ്യമായി തന്നെ അതിന്റെ പുനപ്രസിദ്ധീകരണം പുനരാരഭിക്കുന്നതിനും അടുത്ത ഘട്ടത്തിലെ ആവശ്യകതകള്‍ക്ക് അനുസരിച്ച് സമഗ്രമായ പുനസംഘടന നടത്തുന്നതിനുമായി ‘അല്‍ ഷാര്‍ക്ക് ഗ്രൂപ്പ് ഒരുങ്ങുകയാണ് .

- Advertisement -

ദാര്‍ അല്‍ അറബിനെ ഏറ്റെടുക്കുന്നതോടെ അല്‍ ഷാര്‍ക്ക് ഗ്രൂപ്പിന്റെ മാധ്യമ തന്ത്രത്തിന് പുതിയതും ഗുണപരവുമായ രീതിയിലുള്ള ഒരു കൂട്ടിച്ചേര്‍ക്കല്‍ നടത്താനും വായനക്കാര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള പുതിയ മാധ്യമപ്രവര്‍ത്തനം നിറവേറ്റാനും ദാര്‍ അല്‍ ഷാര്‍ക്ക് പദ്ധതിയിടുന്നുണ്ട്. അതിനാല്‍ ഇത് ഖത്തറിന്‍റെ മാധ്യമ സംവിധാനത്തിന്‍റെ ഭാഗമാകനുള്ള സാധ്യതയുണ്ട്. ഈ ഏറ്റെടുക്കലിനൊപ്പം മാധ്യമ മേഖലയില്‍ ദാര്‍ അല്‍ ഷാര്‍ക്ക് ഗ്രൂപ്പിന്റെ സാന്നിധ്യം ശക്തിപെടുത്തുകയും അച്ചടിമാധ്യമ മേഖലയിലും നവമാധ്യമങ്ങളിലും ഒന്നില്‍കൂടുതല്‍ ഓപ്ഷനുകള്‍ ഉപയോഗിച്ചുകൊണ്ട് ഗുണനിലവാരാമുള്ള മാധ്യമ-പരസ്യ സേവനങ്ങള്‍ നല്‍കുന്നതിനായി ഇത് പ്രാപ്തമാക്കുകയും ചെയ്യും. കൂടാതെ 1972 ല്‍ ഖത്തറില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ദിനപത്രമായ അല്‍ അറബ് ന്യുസ് പേപ്പര്‍, ദാര്‍ അല്‍ ഷാര്‍ക്കിന്റെ സഹോദര പത്രങ്ങളായ അല്‍ ഷാര്‍ക്ക്, പേ ദി പെനിന്‍സുല, ലുസൈല്‍ എന്നിവയുമായുള്ള പ്രസിദ്ധീകരണം ഉടന്‍ ആരംഭിക്കുകയും ചെയ്യും.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR