30.5 C
Qatar
Sunday, May 19, 2024

സംയോജിത പഠന സമ്പ്രദായ പദ്ധതി: ആസൂത്രണം ചെയ്ത പ്രകാരം നടക്കുന്നു വെന്ന് വിദ്യാഭ്യാസ മന്ത്രാലയം

- Advertisement -

ദോഹ: അധ്യയന വര്‍ഷത്തേക്കുള്ള സംയോജിത പഠന സംവിധാനം ആസൂത്രണം ചെയ്ത പ്രകാരം നടക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രാലയം. പൊതു,സ്വകാര്യ മേഖലകളിലെ എല്ലാ സ്കൂളുകളും ആവശ്യമായ മുന്‍കരുതല്‍ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കൂടാതെ കൊറോണ വൈറസ്‌ അണുബാധയില്‍നിന്നു വിദ്യാര്‍ഥികള്‍,അധ്യാപകര്‍,അഡ്മിനിസ്ട്രെറ്റീവ് സ്റ്റാഫ്‌ എന്നിവരുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി.

സെപ്തംബര്‍ ഒന്നിന് ആരംഭിച്ച സ്കൂളുകളിലെ വിദ്യാഭ്യാസ പ്രക്രിയ വിജയകരമാണ്.കൂടാതെ സംയോജിത പഠനസമ്പ്രദായം കൊറോണ വൈറസ്‌ അണുബാധയുമായുള്ള അപകട സാധ്യത കുറയ്ക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.അതേസമയം ഏതെങ്കിലും ക്ലാസ്സ്‌ റൂം അടയ്കുകയോ അല്ലെങ്കില്‍ സ്കൂള്‍ മുഴുവന്‍ അടയ്ക്കുകയോ ചെയ്താല്‍ സ്കൂളിന്റെ അഡ്മിനിസ്ട്രേഷനില്‍ നിന്നുള്ള സന്ദേശങ്ങള്‍ വഴി മാതാപിതാക്കളെ അറിയിക്കുമെന്നും കൂടാതെ കേസുകളില്‍ വര്‍ധനവുണ്ടെങ്കില്‍ പഠനം താല്‍കാലികമായി നിര്‍ത്തിവയ്ക്കുകയും,വിദ്യാര്‍ത്ഥികളെ വിദൂരമായി പഠനസാഹചര്യത്തിലേക്ക് മാറ്റുമെന്നും അറിയിച്ചു.

- Advertisement -

സ്കൂളുകളില്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് നിരീക്ഷിക്കുനതിന് വര്‍ക്ക്‌ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.അതുപോലെ വിദ്യാര്‍ത്ഥികള്‍ക്കും അട്മിനിസ്ട്രെറ്റീവ് സ്റ്റാഫുകള്‍ക്കും അധ്യാപകര്‍ക്കും പരിശോധന നടത്തുമെന്നും മന്ത്രാലയം മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കി.

വിദ്യാഭ്യാസസമ്പ്രദായത്തെ ആശയകുഴപ്പത്തിലാക്കുന്ന അഭ്യൂഹങ്ങള്‍ക്ക് ചെവികൊടുക്കരുതെന്നും ഖത്തറിലെ കൊറോണ വൈറസ്‌ കേസുകളുമായുള്ള പുതിയ സംഭവങ്ങളും നിലവിലെ സാഹചര്യങ്ങളും അറിയുന്നതിനായി വിശ്വസിനീയമായ ഉറവിടങ്ങളെ സമീപിക്കണമെന്നും മാതാപിതാക്കള്‍ക്കും കമ്മ്യൂണിറ്റിഅംഗങ്ങള്‍ക്കുമായുള്ള ആഹ്വാനം മന്ത്രാലയം പുറത്തുവിട്ടു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR