36.9 C
Qatar
Saturday, June 8, 2024

പ്രധാനമന്ത്രി ‘അല്‍ അഹ്മദ് കോറിഡോര്‍ ‘പദ്ധതിയുടെ പരിശോധന നടത്തി

- Advertisement -

ദോഹ : പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ്‌ ബിന്‍ ഖലിഫ ബിന്‍ അബ്ദുള്‍ അസീസ്‌ അല്‍ താനി സബ്ബ, ഖത്തറിലെ പൊതുമരാമത്ത് പദ്ധതിയിലെ പ്രധാന പദ്ധതിയായ അല്‍ അഹ്മദ് കോറിഡോര്‍ പദ്ധതിയുടെ പരിശോധന നടത്തി .പദ്ധതിയുടെ ആദ്യഘട്ടം ഉടന്‍ തുറക്കുന്നതിന് തീരുമാനമായി.ഖത്തറിലെ ഗതാഗതകുരുക്കിന് ഈ പദ്ധതി വലിയ പരിഹാരമാകും .

പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗല്‍)നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭൂപടം പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ്‌ ബിന്‍ അവലോകനം ചെയ്തു.ഇതോടൊപ്പം തന്നെ ദോഹ മെട്രോ ശ്രിംഖലയുമായി പദ്ധതിയുടെ ലാന്‍ഡ്‌മാര്‍ക്കുകളും അതിന്റെ ഗുണമേന്മകള്‍ സംയോജനം എന്നിവയെ കുറിച്ചെല്ലാം വിശദീകരണം നടത്തി.

- Advertisement -

വിമാനത്താവളത്തില്‍ നിന്നും ദോഹ എക്സ്പ്രസ് വേയിലെ ലഖ്ബ ഇന്റര്‍ചേഞ്ച്‌ വരെ നീളുന്ന 25 കിലോമീറ്റര്‍ റോഡ്‌ ആണ് പദ്ധതിയിലുള്ളത്.12 കിലോ മീറ്റര്‍ പ്രാദേശിക റോഡുകളും ഉള്‍പെടുത്തി മൊത്തം 37 പദ്ധതികളുണ്ട്.2.6 നീളമുള്ള ഖത്തറിലെ ഏറ്റവും നീളമേറിയ പാലം,1.2കിലോ മീറ്റര്‍ നീളവും 9 തുരങ്കങ്ങളുമുള്ള ആദ്യത്തെ സസ്പെന്‍ഷന്‍ പാലം ഉള്‍പ്പെടെ 32 പാലങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ തന്നെ 2.1 മീറ്റര്‍ നീളവും 25മീറ്റര്‍ ആഴവുമുള്ള രണ്ട് തുരങ്കങ്ങള്‍ ഉള്‍പ്പെടെ ,2022 ഫിഫ വേള്‍ഡ് കപ്പ്‌ സ്റ്റേഡിയങ്ങളിലെക്കും ഈ പദ്ധതി പ്രവേശനം നല്‍കുന്നുണ്ട്.

2021ല്‍ പൂര്‍ത്തിയാകുന്ന ഈ പദ്ധതിയുടെ പുരോഗതിയെ പ്രധാനമന്ത്രി പ്രശംസിച്ചു.പദ്ധതിയുടെ ചുമതലക്കരെയും ഇതിന്റെ പുറകിലുള്ള ശ്രമങ്ങളെയും കൂടാതെ ഷെഡ്യുളുകള്‍ പാലിക്കാനുള്ള അവരുടെ താല്പര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.

- Advertisement -

കോറിഡോര്‍ പദ്ധതിയുടെ സന്ദര്‍ശനവേളയില്‍ ഖത്തറിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ്‌ ബിന്‍ ഖലീഫ ബിന്‍ അസീസ്‌ അല്‍ താനി സബയോടൊപ്പം പൊതുമരാമത്ത് അതോറിറ്റിയിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരും എന്‍ജിനീയര്‍മാരും പദ്ധതി നടപ്പാക്കുന്ന കമ്പനികളുടെ പ്രധിനികളും പങ്കെടുത്തു. ‌

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR