37.4 C
Qatar
Thursday, May 16, 2024

‘ഫൈസൽ ബിൻ ഖാസിം അൽ താനി’ യുടെ വിജയ കഥ ഇതാ ഇങ്ങനെ

- Advertisement -

തന്റെ പതിനാറാമത്തെ വയസ്സിൽ ഖത്തറിന്റെ തെരുവുകളിൽ ഒരു ബാലൻ കാറുകളുടെ പാർട്സ് വിൽക്കുവാൻ ഇറങ്ങി. വളരെ തുച്ഛം മുതൽമുടക്കിൽ മറ്റൊന്നിന്റെയും പിൻബലമില്ലാതെയാണ് ആ കൗമാരക്കാരൻ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ തറക്കല്ല് പാകിയത്.

നമ്മളൊക്കെ മാതാപിതാക്കളുടെ തണലിൽ കഴിഞ്ഞിരുന്ന സമയത്താണ് ബിസിനസ് എന്ന കൊടുംവേനലിലേക്ക് ഫൈസൽ ബിൻ ഖാസിം അൽ താനി ഇറങ്ങിപ്പോയത്. ഒരാൾക്കും എളുപ്പം മെരുക്കാനാവാത്ത കച്ചവട ലോകം പക്ഷേ വളരേ എളുപ്പം ഫൈസലെന്ന കൊച്ചു പയ്യന്റെ മാന്ത്രികതയിൽ കീഴടങ്ങി എന്നതാണ്.

- Advertisement -

1960 കൾ തൊട്ടിങ്ങോട്ട് ഖത്തറിന്റെ വാണിജ്യ ചരിത്രത്തിലെ നാഴികക്കല്ലുകൾ പലതും എഴുതി ചേർത്തിട്ടുള്ളത് ഫൈസൽ ബിൻ ഖാസിം അൽ താനിയും, അദ്ദേഹത്തിന്റെ അൽ ഫൈസൽ ഹോൾഡിങ്സുമാണ്. കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വളർച്ച. ഖത്തറിന്റെ തെരുവിൽ നിന്നും യൂറോപ്പ് വരെ പടർന്ന് കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് ഇന്ന് ഫൈസൽ ബിൻ ഖാസിം അൽ താനി.

കേവലം ഖത്തരി റിയാലുകൾ മുടക്കി അദ്ദേഹം തുടങ്ങി വച്ച കമ്പനിയുടെ ഇന്നത്തെ ആസ്തി 1.4 ബില്ല്യൻ ഡോളറാണ് !!
അതായത് 1, 04, 90, 10, 20, 000. ഇന്ത്യൻ രൂപ!!

- Advertisement -

1964 ൽ സ്ഥാപിച്ച ഖത്തറിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ അൽ ഫൈസൽ ഹോൾഡിംഗിന്റെ ചെയർമാനാണ് ഫൈസൽ ബിൻ കാസിം അൽ താനി. അൽ താനി പതിനാറാമത്തെ വയസ്സിൽ ദോഹയിൽ കാർ ഭാഗങ്ങൾ വിൽക്കാൻ തുടങ്ങി. 1960 കളിൽ ബ്രിഡ്ജ്സ്റ്റോൺ ടയറുകളുടെ ഏക വിതരണക്കാരനായി.
വാഷിംഗ്ടൺ, ഡി.സി, മിയാമി എന്നിവിടങ്ങളിലെ സെന്റ് റെജിസ്, ലണ്ടനിലെ ഡബ്ല്യു ഹോട്ടൽ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 20 ലധികം ഹോട്ടലുകളാണ് ഇവർക്കുള്ളത്.

ഖത്തറിന്റെ സാമ്പത്തിക മേഖലകളിൽ മാത്രമല്ല, സാംസ്ക്കാരിക, വിദ്യാഭ്യാസ രംഗത്തും അദ്ദേഹം തന്റെ കയ്യൊപ്പ് പതിപ്പിച്ചു. ഖത്തറിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും, വളർത്തുന്നതിനും നിരവധി സംഭാവനകൾ അദ്ദേഹം നൽകി. ഖത്തറിന്റെ സംസ്ക്കാരം വിശാലമായി വിഭാവനം ചെയ്യുന്ന “ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽ താനി മ്യൂസിയം” എണ്ണപ്പെട്ട സംഭാവനകളിൽ ഒന്നാണ്. നിരവധി സന്ദർശകരാണ് ഖത്തറിനെ അടുത്തറിയാൻ ഇവിടെ എത്തുന്നത്.

English Summary:  Successful Business journey of Faisal Bin Qassim Al Thani

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR