29.2 C
Qatar
Wednesday, May 15, 2024

ഖത്തറിൽ ഇന്ന് രണ്ട് പേർ കൂടി കോവിഡിന് കീഴടങ്ങി

- Advertisement -

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 267 ആളുകൾക്ക് കോവിഡ് സ്ഥിതീകരിച്ചു. 296 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 109438 ആയി. രണ്ട് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

65, 70 വയസ്സുള്ളവരാണ് മരിച്ചത്.

- Advertisement -

പുതിയതായി റിപ്പോർട്ട് ചെയ്ത കേസുകളെല്ലാം ഐസലേഷനിലാണ്.

ഇതുവരെ ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 112650 ആണ്, 3030 സജീവ കേസുകളാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ഖത്തറിൽ ഇതുവരെ 182 പേരാണ് മരിച്ചത്.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയം 2895 ടെസ്റ്റുകൾ നടത്തി. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 516825 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 43 പേരെയാണ്.

മൂന്ന് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതോടെ നിലവിൽ തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 78 ആയി.

English summary: Qatar records 267 new Covid cases 296 recoveries and two deaths

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR