31.7 C
Qatar
Saturday, May 18, 2024

ലെബനനിന് രണ്ട് മണിക്കൂറിൽ ഖത്തർ ജനത നൽകിയത് 65 മില്ല്യൺ

- Advertisement -

ദോഹ: രണ്ട് മണിക്കൂറിൽ ലെബനൻ ജനതക്ക് 65 മില്ല്യൻ ധനസഹായം നൽകി ഖത്തർ. ഖത്തർ ടിവിയിൽ രണ്ട് മണിക്കൂർ തത്സമയ സംപ്രേഷണത്തിലൂടെ ധന സമാഹരണം നടത്തിയാണ് ഖത്തർ ഇത്രയും ഭീമമായ തുക ലെബനന് നൽകിയത്. ‘ലെബനൻ ഇൻ അവർ ഹാർട്ട്സ്’ എന്ന പേരിലാണ് കാമ്പൈൻ നടത്തിയത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി 50 മില്ല്യൻ ഖത്തർ റിയാലാണ് ഇതിലേക്ക് സംഭാവന നൽകിയത്.

പദ്ദതിയുടെ രണ്ടാമത്തെ തത്സമയ ധനസമാഹരണ പരിപാടി ഇന്ന് രാത്രി 9 മണിക്ക് ഖത്തർ ടിവിയിൽ സംപ്രേഷണം ചെയ്യും.

- Advertisement -

രാജ്യത്ത് പ്രവർത്തിക്കുന്ന വ്യക്തികളും ബാങ്കുകളും കമ്പനികളും മൊത്തം QR65,244,865 സംഭാവന നൽകി.

ബെയ്റൂട്ട് സ്ഫോടനത്തെ തുടർന്ന് ദുരിതത്തിലായ ലെബനൻ ജനതയെ സഹായിക്കുന്നതിനായി റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്റ്റിവിറ്റീസ് (ആർ‌സി‌എ) ഖത്തർ ചാരിറ്റിയുടെയും (ക്യുസി) ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെയും (ക്യുആർ‌സി‌എസ്) സഹകരണത്തോടെയാണ് ധനസമാഹരണം സംഘടിപ്പിച്ചത്.

- Advertisement -

English summary: Qatar people donates 65MQR to Lebanon

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR