28.9 C
Qatar
Wednesday, May 15, 2024

ഖത്തറിലേക്ക് മടങ്ങുന്നതിനുള്ള റീ-എൻട്രി പെർമിറ്റിനായി ഇന്നു മുതൽ അപേക്ഷിക്കാം

- Advertisement -

ദോഹ: ഖത്തറിലേക്കുള്ള പ്രത്യേക പ്രവേശന അനുമതിക്കായി അപേക്ഷിക്കാനുള്ള ലിങ്ക് ഇന്ന് മുതൽ ഖത്തർ പോർട്ടൽ വെബ്‌സൈറ്റിൽ ലഭ്യമാവും.

കോവിഡിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണം രാജ്യത്തേക്ക് മടങ്ങാൻ കഴിയാത്ത ഖത്തറിലെ താമസക്കാർക്ക് നൽകുന്ന പ്രത്യേക താൽക്കാലിക സേവനമാണിത്.

- Advertisement -

സർക്കാർ-സ്വകാര്യമേഖലയിലുള്ള തൊഴിലുടമകൾ, വ്യക്തികൾ, കമ്പനികൾ ,ഖത്തറിലെ താമസക്കാർക്കും ക്യുഐഡികൾ കൈവശമുള്ള അവരുടെ കുടുംബാംഗങ്ങൾക്കും ഖത്തറിലേക്ക് മടങ്ങാൻ എൻട്രി പെർമിറ്റിനായി അപേക്ഷിക്കാൻ കഴിയും.

പെർമിറ്റിനായി അപേക്ഷിക്കാൻ തൊഴിലുടമയോ താമസക്കാരനോ ഒരു അക്കൗണ്ട് സൃഷ്ടിച്ച് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യേണം. മൊബൈൽ നമ്പർ നിങ്ങളുടെ പേരിലില്ലെങ്കിൽ അക്കൗണ്ട് സജീവമാക്കുന്നതിന് കോൾ സെന്ററിൽ വിളിച്ചാൽ മതിയാവും.

- Advertisement -

ലോഗിൻ ചെയ്തു കഴിഞ്ഞാൽ തൊഴിലുടമയാണോ, കുടുംബമാണോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും. നിലവിൽ താമസിക്കുന്ന രാജ്യം അവിടെ, അവിടെ താമസിച്ച ദിവസങ്ങളുടെ എണ്ണം, അത് തെളിയിക്കാനുള്ള രേഖകൾ,  ഇമെയിൽ, കോൺടാക്റ്റ് നമ്പർ എന്നിവ സമർപ്പിക്കുക.

ഇത് ഒരു ഫാമിലി സ്പോൺസർഷിപ്പാണെങ്കിൽ, അതിൽ പേരുകളും ക്യുഐഡി നമ്പറുകളും എന്റ്ഘെങ്കിലും തരത്തിലുള്ള ചാർജുകളും ഉണ്ടെങ്കിൽ കാണിക്കും. തൊഴിലുടമകൾ അവരുടെ സ്ഥാപന ഐഡിയും ജീവനക്കാരുടെ ക്യുഐഡി നമ്പറുകളും നൽകുകയും ബാക്കി വിവരങ്ങൾ പൂരിപ്പിക്കുകയും വേണം.

മടങ്ങിവരുന്ന രാജ്യവും ആ രാജ്യത്ത് ചെലവഴിച്ച ദിവസങ്ങളും ആണ് ഖത്തറിലേക്ക് മടങ്ങുമ്പോൾ ഒരാൾ ഏത് തരത്തിലുള്ള ക്വാറന്റൈനിലാണ് പോകേണ്ടതെന്ന് തീരുമാനിക്കുന്നത്.

എൻട്രി പെർമിറ്റിന്റെ കാലവധി ഇഷ്യു ചെയ്ത തീയതി മുതൽ ഒരു മാസമാണ്. ഇത് കാലഹരണപ്പെടുന്ന സാഹചര്യത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ കഴിയും. എന്നാൽ എത്ര സമയത്തിനകം പെർമിറ്റ് നൽകുമെന്ന് മന്ത്രാലയം പരാമർശിച്ചിട്ടില്ല.

English summary: Application form for exceptional re-entry permit is open now on website of Qatar portal

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR