27.5 C
Qatar
Sunday, May 19, 2024

ഇഹ്തിറസ് ആപ്പ് നിർബന്ധമെന്ന് അറിയിച്ച് ഖത്തർ സിവില്‍ ഏവിയേഷന്‍ വകുപ്പ്

- Advertisement -

ദോഹ: ഖത്തറിലേക്ക് തിരിച്ചു വരുന്നവർ അവരവരുടെ മൊബൈൽ ഫോണിൽ ഇഹ്തിറസ് ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് അറിയിച്ച് ഖത്തർ സിവില്‍ ഏവിയേഷന്‍ വിഭാഗം.

ദോഹ ഹമദ് എയര്‍പോര്‍ട്ടില്‍ കോവിഡ് അനുബന്ധ പരിശോധനകള്‍ നിർബന്ധമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തിയ ഉടൻ യാത്രക്കാര്‍ നിര്‍ബന്ധിത ക്വറന്റൈനിനു വിധേയമാവാമെന്ന ഉറപ്പ് നല്കണം. കൊവിഡ് പരിശോധനകള്‍ക്ക് ശേഷമാണ് ക്വാറന്റൈൻ സംബന്ധിച്ച നീക്കങ്ങൾ ഉണ്ടാവുക. ഓഗസ്റ്റ് ഒന്ന് തൊട്ട് കോവിഡ് വ്യാപനം കുറവുള്ള, അപകട സാധ്യത കുറഞ്ഞ രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് ഔദ്യോദികമായി രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

- Advertisement -

ഖത്തര്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 40 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ലെങ്കിലും തൊഴിലുടമ മെട്രാഷ്-2 ആപ്ലിക്കഷന്‍ വഴി അപേക്ഷിക്കുകയാണെങ്കിൽ വിദഗ്ധ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഖത്തറിലേക്ക് എത്താൻ കഴിയും എന്നാണ് ഇതുവരെയുള്ള വിവരങ്ങൾ.

English summary; Qatar Civil Aviation Department announces ehteraz app is mandatory for travellers

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR