30.5 C
Qatar
Sunday, May 19, 2024

കാത്തിരിപ്പിന് വിരാമം: ലോകക്കപ്പ് ഷെഡ്യൂൾ പുറത്തിറക്കി ഫിഫ

- Advertisement -

ദോഹ: കായിക ലോകത്തിന്‍റെ ആശങ്കകൾക്ക് വിരാമം നൽകി 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ ഷെഡ്യൂള്‍ പുറത്തിറക്കി ഫിഫ . അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ വച്ച് വരുന്ന നവംബര്‍ 21 പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഉദ്ഘാടന മത്സരങ്ങൾ നടക്കുക.

നവംബര്‍ 21 മുതല്‍ ഡിസംബര്‍ രണ്ട് വരെ 12 ദിവസങ്ങളിലായി നീളുന്ന ഗ്രൂപ്പ് മത്സരങ്ങള്‍ മുഴുവന്‍ സ്റ്റേഡിയങ്ങളിലുമായാണ് നടക്കുക.

- Advertisement -

ഡിസംബര്‍ 3 മുതല്‍ 6 വരെ വൈകുന്നേരം ആറിനും പത്തിനും മുഴുവന്‍ സ്റ്റേഡിയങ്ങളിലുമായി പ്രീക്വാര്‍ട്ടര്‍, ഡിസംബര്‍ ഒമ്പത് പത്ത് തിയതികളിലായി ക്വാര്‍ട്ടര്‍ ഫൈനലും നടക്കും.
അല്‍ ബെയ്തത്ത്, അല്‍ തുമാമ, ലുസൈല്‍, എജ്യൂക്കേഷന്‍ സിറ്റി എന്നീ സ്റ്റേഡിയങ്ങളിലായാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ അരങ്ങേറുക.

അല്‍ ബെയ്ത്ത്, ലുസൈല്‍ എന്നിവയാണ് സെമി വേദികളാവുന്നത്. ഡിസംബര്‍ 13 പതിനാല് തിയതികളിലായാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.
ഡിസംബര്‍ പതിനെട്ട് വൈകുന്നേരം ആറിനാണ് ഫൈനൽ മത്സരങ്ങൾ. ലുസൈല്‍ സ്റ്റേഡിയമാണ് കലാശപ്പോരിന് വേദിയാവുന്നത്.

- Advertisement -

മൂന്ന് സ്റ്റേഡിയങ്ങള്‍ ഇതിനകം ഉദ്ഘാടനം ചെയ്തു. രണ്ടെണ്ണത്തിന്‍റെ ജോലികള്‍ പൂര്‍ത്തിയായി. മൂന്നെണ്ണത്തിന്‍റെ ജോലികള്‍ അന്തിമ ഘട്ടത്തിലും.
ഖത്തറിലേക്കെത്താൻ പോവുന്ന 32 ടീമുകള്‍ ആരൊക്കെയെന്ന് നിശ്ചയിക്കാനുള്ള യോഗ്യതാ മത്സരങ്ങളുടെ പുതിയ റൌണ്ടുകള്‍ അടുത്ത മാസം മുതലാണ് ആരംഭിക്കുക.

ടിക്കറ്റ് അനുബന്ധ വിവരങ്ങള്‍ ഉടന്‍ തന്നെ അറിയിക്കുമെന്നും ഫിഫ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

English summary; Hosts Qatar to kick off FIFA World Cup 2022 tournament at Al Bayt Stadium; schedule revealed

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR