33.4 C
Qatar
Thursday, May 16, 2024

സാൽവ ബീച്ച് റിസോർട്ട് ഉടൻ പ്രവർത്തനം ആരംഭിക്കും

- Advertisement -

ദോഹ: സാൽവ ബീച്ച് റിസോർട്ട് ഉടൻ തുറക്കുമെന്ന് പ്രഖ്യാപിച്ച് കതാര ഹോസ്പിറ്റാലിറ്റി അതോറിറ്റി.
ഇന്നലെയാണ് പ്രഖ്യാപനം ഉണ്ടായത്.
എന്നാൽ ഭാഗികമായി മാത്രമാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം ഉണ്ടാവുകയുള്ളൂ. അതിനാൽ എല്ലാ സ്ഥലങ്ങളും പ്രവർത്തനക്ഷമമാകുന്നതുവരെ ഒരു കുടുംബത്തിന് ഒരു വില്ല മാത്രമേ അനുവദിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു.

“സാൽവ ബീച്ച് റിസോർട്ട് ഉടൻ തന്നെ പ്രവർത്തനം തുടങ്ങുമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഭാഗികമായാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം തുടങ്ങുന്നത്. അതിനാൽ എല്ലാ സ്ഥലങ്ങളും പ്രവർത്തനക്ഷമമാകുന്നതുവരെ ഞങ്ങൾ ഒരു കുടുംബത്തിന് ഒരു വില്ല മാത്രമേ അനുവദിക്കൂ. തീയതികളും റിസർവേഷൻ വിവരങ്ങളും ഉടൻ പ്രഖ്യാപിക്കും, ”കതാര ഹോസ്പിറ്റാലിറ്റി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

- Advertisement -

ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ബിസിനസ് ഭീമന്മാരാണ് കതാര ഹോസ്പിറ്റാലിറ്റി. വ്യവസായ മേഖലയിൽ 45 വർഷത്തിലേറെ പരിചയമുണ്ട് ഇവർക്ക്.

നിലവിൽ ഖത്തർ, ഈജിപ്ത്, മൊറോക്കോ, യുകെ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, നെതർലാന്റ്സ്, സിംഗപ്പൂർ, തായ്ലൻഡ്, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സ്വത്തുക്കൾ ഇവർക്കുണ്ട്.

- Advertisement -

ഖത്തറിലേയും അന്താരാഷ്ട്ര ഹോസ്പിറ്റാലിറ്റി മേഖലയിലേക്കും നൽകിയ സംഭാവനകൾക്ക് കതാര ഹോസ്പിറ്റാലിറ്റി നിരവധി ആഗോള അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

English summary; Katara Hospitality announced yesterday that Salwa Beach Resort will be opening its doors soon. It also said that due to partial opening and limited available inventory, they will be allotting only one villa per family until all premises are operational.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR