34.3 C
Qatar
Wednesday, May 15, 2024

ഖത്തറിൽ മൂന്ന് പേർ കൂടി കോവിഡ് -19 ന് കീഴടങ്ങി; 693 പുതിയ കേസുകൾ

- Advertisement -

ദോഹ: ഖത്തറിൽ ഇന്ന് 693 പുതിയ കൊറോണ വൈറസ് കേസുകൾ (കോവിഡ് -19) സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1468 പേർ വൈറസിൽ മുക്തരായി. ഇതോടെ രോഗത്തിൽ നിന്ന് കരകയറിയവരുടെ എണ്ണം 80,170 ആയി. ഇന്ന് 3 പേരാണ് കോവിഡ്-19 ബാധിച്ച് മരിച്ചത്.

ഖത്തറിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള  കോവിഡ് -19 കേസുകളുടെ എണ്ണം 95106 ആണ്, 14823 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് മൂന്ന് മരണങ്ങൾ ഉൾപ്പെടെ കോവിഡ് ബാധിച്ച് 113 പേരാണ് മരിച്ചത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3506 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. ഇന്നലെ മാത്രം 93 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

9 കേസുകളാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഇതോടെ തീവ്രപരിചരണത്തിലുള്ളവരുടെ മൊത്തം എണ്ണം 203 ആയി.

“തീവ്ര പരിചരണം ആവശ്യമായുള്ള രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന കുറവ് ആശ്വാസകരമാണ്.
ഇതൊരു ശുഭ സൂചനയാണ്. എന്നാൽ, നിലവിൽ നമ്മളോരുരത്തരും കൈക്കൊള്ളുന്ന മുൻകരുതലുകൾ കുറഞ്ഞാൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടാകും, എല്ലാവരും ശ്രദ്ധാലുക്കളായിരിക്കുക, ജാഗ്രത പാലിക്കുക.” ആരോഗ്യ മന്ത്രാലയം പറഞ്ഞു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR