39.4 C
Qatar
Tuesday, May 14, 2024

മെസൈമീർ ഔട്ട്ഫാൾ ടണലിന്റെ അൻപതു ശതമാനം ജോലികളും പൂർത്തിയായി

- Advertisement -

ദോഹ: ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗൽ മെസൈമീർ സർഫേസ് ആൻഡ് സ്റ്റോം വാട്ടർ ഡ്രൈനേജ് ടണൽ ആൻഡ് ഔട്ട്ഫാൾ പ്രൊജക്ടിന്റെ അൻപതു ശതമാനം പണിയും പൂർത്തിയാക്കിയതായി അറിയിച്ചു. 2017 ലാണ് അഷ്‌ഗൽ ഈ പ്രൊജെക്ടുമായി മുന്നോട്ട് വരുന്നത്. വളരെ വേഗത്തിലാണ് ഇത്തരമൊരു ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുള്ളത്.
2021 അവസാനപാദത്തോടെ മുഴുവൻ നിർമാണപ്രവർത്തികളും പൂർത്തിയാക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി അഷ്ഗൽ അറിയിച്ചു.

സമുദ്രതീരത്ത് നിന്ന് 10 കിലോമീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഔട്ട്ഫാളാണ് മെസാമീർ. ഇത് രാജ്യത്തെ സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പാക്കുന്നു. നാല് മീറ്ററോളം വ്യാസമുള്ള കോണാകൃതിയിലുള്ള കോൺക്രീറ്റ് വളയങ്ങൾ ഉരുക്കു നാരുകൾ നിറഞ്ഞതാണ്. ഇത് തുരങ്കത്തെ സംരക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR